പച്ച പതാകയുടെ കീഴിൽ അണി നിരന്നതു കൊണ്ടാണ് എല്ലാം കിട്ടിയത് : ഷീന ഷുക്കൂര്‍

മുസ്ലീം ലീഗിന്‍റെ പച്ച പതാകയുടെ കീഴിൽ അണി നിരന്നതു കൊണ്ടാണ് തനിക്കും ഭർത്താവിനും സർക്കാർ വക കാറും വീടുമൊക്കെ കിട്ടിയതെന്ന് എംജി സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ ഷീനാ ഷുക്കൂര്‍.

ദുബായിൽ ചെറുവത്തൂർ കെഎംസിസിയുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷീനാ ഷുക്കൂർ. നിർണ്ണായകമായ അക്കാദമിക കൗൺസിൽ യോഗം ഉപേക്ഷിച്ചാണ് കെഎംസിസിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതെന്നും ഡോ ഷീനാ ഷുക്കൂർ പറയുന്നുണ്ട്. കൂടാതെ നാളെ നടക്കുന്ന അക്കാദമിക്ക് കൌണ്‍സില്‍,എന്നിവയെക്കുറിച്ചും പറയുന്നു.

സാധാരണ പൊളിറ്റിക്കല്‍ പരുപാടിയില്‍ പങ്കെടുക്കാറില്ല ,എന്ന് പറയുന്നതിലൂടെ താനിപ്പോള്‍ പങ്കെടുക്കുന്നത് അത്തരം ഒരു പരിപാടിയില്‍ ആണെന്ന് ,ബോധ്യം ഉണ്ടെന്നു വ്യക്തമാകുന്നു.

വിദേശ യാത്ര തന്നെ മുന്‍‌കൂര്‍ അനുമതി തേടാതെ ആണ് എന്നും തന്റെ പ്രസംഗത്തില്‍ പറയുന്നു. ബഹറിനില്‍ കഴിഞ്ഞ ആഴ്ച ഒരു പരുപാടിയില്‍ പങ്കെടുക്കാന്‍ ,ഗവര്‍ണ്ണറുടെ അനുമതി നേടിയിരുന്നു എന്നും ,പെട്ടന്നു തന്നെ വീണ്ടും ഒരു അനുമതി ചോദിയ്ക്കാന്‍ ഉള്ള ബുദ്ധിമുട്ട് സൂചിപ്പിക്കുന്നതിലൂടെ ,ഈ യാത്രക്ക് അനുമതിയില്ല എന്ന് വ്യക്തമാണ്.

തുടര്‍ന്ന് പിറ്റേന്ന് നടക്കേണ്ട അക്കാദമിക് കൌണ്‍സില്‍ യോഗത്തെ കുറിച്ച് പറയുന്നു..
വളരെ പ്രാധാന്യം ഉള്ള യോഗമാനെന്നും ,നിങ്ങള്ക്ക് അതെത്ര മനസ്സിലാകുമെന്ന് അറിയില്ല എന്ന് പ്രൊ വി സി പറയുമ്പോള്‍, സ്വയമായി ഈ യോഗത്തിന്റെ പ്രാധാന്യം പൂര്‍ണ്ണ ബോധ്യം ഉണ്ടെന്നു സാരം.എന്നിട്ടും യോഗത്തില്‍ പങ്കെടുക്കാതെ , അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയത് അന്വേഷിക്കേണ്ടത് ആണ്.

” 23 ന് സർവ്വകലാശാലയിൽ ഐജിയുടെ കോപ്പിയടി, ഓഫ് ക്യാംപസ്സ് അടച്ചു പൂട്ടൽ തുടങ്ങി നിർണ്ണായകമായ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള അക്കാദമിക് കൗണ്‍സിൽ ഉള്ളതാണ്. ഉച്ചക്ക് ശേഷം സിൻഡിക്കേറ്റും. ഇത് രണ്ടും ഉപേക്ഷിച്ച് എത്തിയത് ലീഗിനോടുള്ള താത്പര്യം കൊണ്ടാണെന്ന് ” ഡോ ഷീനാ ഷുക്കൂര്‍ വ്യക്തമാക്കുന്നു.

” ഗവർണ്ണറുടെ അനുമതിയില്ലാതെയാണ് യാത്രയെന്നും ഷീന വെളിപ്പെടുത്തുന്നുണ്ട്”.

പരിപാടിയുടെ ദൃശ്യങ്ങൾ ഡി എന്‍ ന്യൂസ്‌ പുറത്തു വിടുന്നു.

കഴിഞ്ഞ മെയ് 22 നാണ് യുഎഇയിലെ ഇറാനി ക്ലബ്ബിൽ ചെറുവത്തൂർ കെഎംസിസി കുടുംബസംഗമം നടത്തിയത്.

ലീഗിന്‍റെ പച്ച പതാകയുടെ തണലിൽ അണി നിരന്നതു കൊണ്ടാണ് സർക്കാർ വക വീടും കാറും തനിക്കും ഭർത്താവിനും കിട്ടിയതെന്നും ഷീന സമ്മതിക്കുന്നുണ്ട്. എന്ത് പഠിച്ചാലും സംഘടനാ പിന്തുണ ആവശ്യമാണെന്നും ഷീന ഓർമ്മിപ്പിക്കുന്നുണ്ട്.

സർവ്വകലാശാലയിലെ പരീക്ഷകളുടെ പൂർണ്ണ ചുമതലയുള്ള പ്രോ വൈസ് ചാൻസലർ അക്കാദമിക് കൗൺസിലിൽ പങ്കെടുക്കാതെ മത സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ വിദേശ യാത്ര നടത്തിയത് ഗൗരവത്തോടയൊണ് ഗവർണ്ണറുടെ ഓഫീസ് കാണുന്നത് എന്നാണ് സൂചന.

മുമ്പ് വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ടു ഷീന ഷുക്കൂര്‍ വിവാദത്തില്‍ ആയിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ പരക്കെ നടക്കുന്ന പച്ച വല്‍ക്കരണത്തിന്റെ ഉത്തമ ഉദാഹരണം ആണ് ഈ തുറന്നു പറച്ചില്‍. വരും ദിവസങ്ങളില്‍ മുസ്ലിം ലീഗ് അടക്കം , മറുപടി പറയേണ്ട വിഷയമാണിത്.

ന്യൂസ്‌ : വെബ്‌ ഡസ്ക്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close