ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

one one
വിരമിച്ച സൈനികരുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ആണ്പ പദ്ധതിയും അതിലെ നിബന്ധനകളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പദ്ധതിക്കുവേണ്ടി 11,000 മുതല്‍ 12,000 കോടി രൂപവരെ സര്‍ക്കാരിന് പ്രതിവര്‍ഷം ചിലവഴിക്കേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

1. 5 വര്‍ഷത്തില്‍ ഒരിക്കല്‍ പെന്‍ഷന്‍ പരിഷ്ക്കരണം ഉണ്ടാകും.

2. 2014 ജൂലൈ 1 മുതല്‍ പ്രാബല്യം .

3. 2013 നെ അടിസ്ഥാന വര്‍ഷമായി കണക്കാക്കും.

4. സ്വയം വിരമിച്ചവര്‍ക്ക് ,തല്‍ക്കാലം പ്രയോജനം കിട്ടില്ല.

5. കുടിശിക നാലുതവണകളായി നല്‍കും.

6. 70 വയസിനുമേല്‍ പ്രായമുള്ള വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും കുടിശിക ആദ്യം ലഭിക്കും.

7. യുദ്ധത്തില്‍ മരിച്ചവരുടെ ഭാര്യമാര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

8. ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷനിൽ 3,500 – 4,500 രൂപാ വരെ വർധനവ് ലഭിക്കും.

30 ലക്ഷത്തോളം വിമുക്ത ഭടന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ വിഷയത്തില്‍ വിമുക്ത ഭടന്മാരും സര്‍ക്കാരും തമ്മില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ജന്തര്‍ മന്തറിലെ വിമുക്ത ഭടന്മാരുടെ സമരം നിരാഹാര സമരത്തിലേക്കു വഴിമാറിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു.

മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രമുഖ വാഗ്ദാനമായിരുന്നു ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി. ഏറ്റവും താഴ്ന്ന റാങ്കിലുള്ള സൈനികര്‍, വിധവമാര്‍, അംഗപരിമിതര്‍ എന്നിവര്‍ക്കായിരിക്കും പദ്ധതി വഴി ഏറ്റവുമധികം ഗുണം ലഭിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രമുഖ വാഗ്ദാനമായിരുന്നു ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി.

അഞ്ചു വർഷം കൂടുമ്പോൾ പെൻഷൻ പുതുക്കാനുള്ള സർക്കാർ തീരുമാനം സമരക്കാർ തള്ളി. പെൻഷൻ പരിഷ്കരണത്തിന് ഏകാംഗ കമ്മിഷനെ നിയമിച്ചതിലും സമരക്കാർ എതിർപ്പ് അറിയിച്ചു. മൂന്നു സൈനികരടക്കം അഞ്ചംഗ സമിതി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. തങ്ങൾ മുന്നോട്ടുവച്ച ആറു നിർദ്ദേശങ്ങളിൽ ഒരെണ്ണം മാത്രമാണ് അംഗീകരിച്ചതെന്നും വിമുക്ത ഭടന്മാർ വ്യക്തമാക്കി. സർക്കാർ നടപടികളിൽ പൂർണ സംതൃപ്തിയില്ലെന്നും സമരസമിതി വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close