ദ്യോകോവിച്ച്, സിലിച്ച്, വീനസ് സഹോദരിമാര്‍ ക്വാര്‍ട്ടറില്‍

TENNIS
ചാമ്പ്യന്‍ മരിന്‍ സിലിച്ചും ഒന്നാം സീഡ് സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചും വീനസ് സഹോദരിമാരും യു.എസ്. ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. പുരുഷ വിഭാഗത്തില്‍ ഒന്നാം സീഡായ ദ്യോകോവിച്ച് സ്‌പെയിനിന്റെ ഇരുപത്തിമൂന്നാം സീഡായ റോബര്‍ട്ടോ ബൗറ്റിറ്റ് അഗട്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റകള്‍ക്കാണ് തോല്‍പിച്ചത്.

വനിതാ വിഭാഗത്തില്‍ ഇറ്റലിയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ റോബര്‍ട്ട വിന്‍സിയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. കാനഡയുടെ ഇരുപത്തിയഞ്ചാം സീഡ് താരം യൂജിന്‍ ബൗച്ചാര്‍ഡ് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് വിന്‍സിക്ക് ക്വാര്‍ട്ടര്‍ഫൈനലിലേയ്ക്ക് വാക്കോവര്‍ ലഭിക്കുകയായിരുന്നു. 2012, 2013 വര്‍ഷങ്ങളിലും വിന്‍സി യു.എസ്. ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചിട്ടുണ്ട്.

യു.എസ്. ഓപ്പണില്‍ തന്നെ ഇതിന് മുന്‍പ് നാലു തവണ വീനസ് സഹോദരിമാര്‍ പരസ്പരം മത്സരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വിംബിള്‍ഡണില്‍ വീനസിനെ തോല്‍പിച്ചാണ് സെറീന ക്വാര്‍ട്ടറിലെത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close