ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍ ബ്രോഡ്ബാന്‍ഡ് വേഗത വര്‍ദ്ധിപ്പിച്ചു

BSNL_LOGO
ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍ ബ്രോഡ്ബാന്‍ഡ് വേഗത വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള താരിഫ് നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്താതെയാണ് ബ്രോഡ്ബാന്‍ഡ് വേഗത ഏറ്റവും ചുരുങ്ങിയത് രണ്ട് എംബിപിഎസായി ഉയര്‍ത്താന്‍ ബിഎസ്എന്‍എല്‍ തീരുമാനമെടുത്തിരിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്ത്യയിലൊട്ടാകെ നിലവില്‍ വരും.

ബിഎസ്എന്‍എല്ലിന് കുതിപ്പ് നല്‍കുന്ന ഒരു തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നിലവിലുള്ള ബിഎസ്എന്‍എല്‍ സേവന ഉപയോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്ന ആളുകള്‍ക്കും പുതിയ വേഗതയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. നിലവിലെ താരിഫ് അനുസരിച്ച് ഒരു എംബിപിഎസ് സ്പീഡാണ് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ളത്. ഇതാണ് ഇപ്പോള്‍ ഇരട്ടിയായി ഉയര്‍ത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

256 കെബിപിഎസ് സ്പീഡുമായാണ് 2005ല്‍ ബിഎസ്എന്‍എല്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ക്ക് നല്‍കി തുടങ്ങിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ഇന്റര്‍നെറ്റ് ആവശ്യങ്ങളല്ല ഇന്നത്തെ തലമുറയ്ക്കുള്ളത്. ഇത് തിരിച്ചറിഞ്ഞാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ നയത്തിലും ബിസിനസ് വ്യവസ്ഥകളിലും മാറ്റം വരുത്തിയിരിക്കുന്നത്. ബിഎസ്എന്‍എല്‍ സബ്‌സ്‌ക്രിപ്ഷനിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കു്‌നതിനും ഇത് കമ്പനിയെ സഹായിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close