അജയ്യനായി മെയ്‌വെതര്‍

mayweather
ആന്ദ്രെ ബെര്‍ട്ടോയെ തോല്‍പിച്ച് ലോക വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിങ് ചാമ്പ്യനായാണ് മെയ്‌വെതര്‍ വിരമിച്ചത്. ബോക്‌സിങ് റിങ്ങില്‍ തന്നെ വെല്ലാന്‍ ആളില്ലെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് അമേരിക്കയുടെ ഫ്ലോയ്ഡ് മെയ്‌വെതര്‍ ഇടിക്കൂടിനോട് വിടപറഞ്ഞു.

മൂന്ന് വിധികര്‍ത്താക്കളുടെയും തീരുമാനം മെയ്‌വെതറിന് അനുകൂലമായിരുന്നു. 117-111, 118-110, 120-108 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഈ വര്‍ഷം മെയ് മൂന്നിന് ബോക്‌സിങ് റിങ്ങിലെ നൂറ്റാണ്ടിന്റെ പോരാട്ടം എന്ന വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ഫിലിപ്പീന്‍സിന്റെ മാനി പാക്വിയാവോയെ വീഴ്ത്തി മെയ്‌വെതര്‍ ലോക വെല്‍ട്ടര്‍വെയ്റ്റ് കിരീടം ചൂടിയിരുന്നു.

തോല്‍വിയറിയാതെ തുടര്‍ച്ചയായ 49 ാം വിജയമായിരുന്നു മെയ്‌വതറിന്റേത്. ഇന്നത്തെ വിജയത്തോടെ ഇതിഹാസ താരം റിക്കി മാര്‍സിയാനോയുടെ റെക്കോഡിനൊപ്പമെത്തി മെയ്‌വെതര്‍.

ബോക്‌സിങ് റിങ്ങില്‍ 19 വര്‍ഷം അപരാജിതനായി തുടര്‍ന്ന മെയ്‌വെതര്‍ എക്കാലത്തേയും മികച്ച ബോക്‌സര്‍ താന്‍ തന്നെ എന്ന കാലങ്ങളായുള്ള സ്വന്തം അവകാശവാദം അടിവരയിട്ടുകൊണ്ടാണ് വിരമിക്കുന്നത്. എക്കാലത്തേയും മികച്ച ബോക്‌സറില്‍ ഒരാള്‍ എന്നതിനൊപ്പം പതിവായി വിവാദങ്ങള്‍ നിറഞ്ഞുനിന്ന താരമെന്ന അലങ്കാരവും മെയ്‌വെതറിന് ചരിത്രത്തിലുണ്ടാകും.

അഞ്ചു വ്യത്യസ്ത വിഭാഗങ്ങളില്‍ ചാമ്പ്യനായിട്ടുള്ള മെയ്‌വതര്‍ നാളിതുവരെ കളിച്ച 49 പ്രഫഷണല്‍ കളികളില്‍ ഒരിക്കല്‍ പോലും തോല്‍വി അറിയാതെയാണ് ഇടിക്കൂടിനോട് വിടപറയുന്നത്. ബോക്‌സിങ്ങിലെ മൂന്നു പ്രധാന അസോസിയേഷനുകളുടെയും ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയാണ് ഇടിനിര്‍ത്തുന്നത്. വിരമിക്കാനുള്ള തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും മെയ്‌വെതര്‍ മത്സരശേഷം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close