ഇതു വേറിട്ട സമരം

pic
BJP ജനകീയ സമരത്തിൽ ഫലം കണ്ടു,,,,,

ചെങ്ങന്നുരിനടുത്തു എംസി റോഡിലെ പ്രാവിൻകൂട് ജംഗ്ഷനിൽ ഇന്ന് നടന്നത് വേറിട്ട ഒരു സമരം ആയിരുന്നു. നൂറുകണക്കിന് ജനങ്ങള്‍ ചേര്‍ന്ന് നടത്തിയ ഉപരോധ സമരം . റോഡ് തകർന്ന് മുട്ടറ്റം വെള്ളത്തിൽ
തോടായി മാറിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികാരികൾ തിരിഞ്ഞു
നോക്കാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി തിരുവൻവണ്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ
നേതൃത്വത്തിൽ തോട്ടിൽ ( റോഡില്‍ ) ഉപരോധ സമരംസംഘടിപ്പിച്ചത്.

DSC_7981

രാവിലെ 8മണിക്ക് ഉപരോധം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട സമരത്തെ തുടർന്ന്
PWD ,POLICE അധികാരികൾ എത്തി ചർച്ച നടത്തിയതിനെ തുടർന്ന് ഇന്നു തന്നെ
വെള്ളക്കെട്ട് നീക്കുമെന്നും 10 ദിവസത്തിനുള്ളിൽ ഇൻറ്റർ ലോക്ക് ഇട്ട്
ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം
അവസാനിപ്പിച്ചു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ എവിടെ വള്ളം ഇറക്കി ,സമരം സന്ഖടിപ്പിച്ചിരുന്നു.അന്ന് പി ഡബ്ലിയു ഡി അധികൃതര്‍ കുറെ ഭാഗം കരിങ്കല്‍ വേസ്റ്റ് എട്ടു ഉയര്‍ത്തിയിരുന്നു. എം സി റോഡ്‌ വികസനവുമായി ബന്ധപ്പെട്ട പണികള്‍ ഇഴഞ്ഞു നീങ്ങുന്നതിനിടെ , ഇതിനോട് ചേര്‍ന്നുള്ള പ്രാവിന്കൂട് – ഇരമല്ലിക്കര റോഡിന്‍റെ തുടക്ക ഭാഗം വെള്ളം കെട്ടിനിന്നു തകരുക ആയിരുന്നു. എം സി റോഡ്‌ തകരുമ്പോള്‍ ഉള്ള അശാസ്ത്രീയമായ ഉയര്‍ത്തല്‍ ഈ റോഡിനു ഭീഷണിയായി. ഇരു ഭാഗത്തും വെള്ളം ഒലിച്ചു പോകുന്നതിനുള്ള സംവിധാനം ഇല്ലാത്തതും റോഡുകളുടെ തകര്‍ച്ചക്ക് കാരണം ആണ്.

DSC_7995

വെള്ളത്തിൽ കട്ടിലും കസേരയും ഇട്ട് മണിക്കൂറുകള്‍ നടത്തിയ സമരം ജനശ്രദ്ധ
ആകർഷിച്ചു. പ്രായത്തെ പോലും
വകവെക്കാതെ ചുട്ടപൊള്ളുന്നവെയിലിൽ 91 വയസ്സുള്ള മുതിർന്ന പ്രവർത്തകരും
സമരത്തിൽ പങ്കെടുത്തു.,,,,,,
DSC_7973

ബി ജെ പി തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്‌ സജു
ഇടക്കല്ലില്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ സെക്രട്ടറി എം വി
ഗോപകുമാര്‍ ഉത്ഖാടനവും ,ബി ജെ പി സംസ്ഥാന സമിതി അംഗം ഡി വിനോദ് കുമാര്‍
മുഖ്യ പ്രഭാഷണവും നടത്തി.
road
യോഗത്തില്‍ ബി ജെ പി മണ്ഡലം പ്രസിഡന്റ്‌ ബി കൃഷ്ണകുമാര്‍, ജില്ലാ
ട്രഷറര്‍ കെ ജി കര്‍ത്താ ,മുരളി പാണ്ടനാട്, മനു തെക്കേടത്ത് ,ശ്രീരാജ്
ശ്രീവിലാസം , മോഹനന്‍ വലിയവീട്ടില്‍,പ്രമോദ് കാരക്കാട്, അരുണ്‍
പ്രകാശ്‌,മുരളീധരന്‍ പിള്ള ,സുരേഷ് അംബീരേത്ത് ,അജി ആര്‍ നായര്‍,ടി കെ ചന്ദ്രന്‍, ലിജു, ബൈജു കെ- ബാലന്‍,തുടങ്ങി വിവിധ നേതാക്കള്‍
പ്രസംഗിച്ചു. പാര്‍ടിയുടെയും ,വിവിധ മോര്‍ച്ചകളുടെയും നേതാക്കളും,
പൊതുജനങ്ങളും പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ചു സമരത്തില്‍
പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close