കൊഹ്‌ലിക്ക് ധോനിയുടെ സ്നേഹ സമ്മാനം

virat kohli

ലോകകപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ക്കാന്‍ ഇന്ത്യക്ക് ഊര്‍ജം പകര്‍ന്ന മികച്ച ഇന്നിങ്സ് കെട്ടഴിച്ച വിരാട് കൊഹ്‍ലിക്ക് നായകന്‍ ധോണിയുടെ സ്നേഹ സമ്മാനം. കളിയിലെ കേമന്‍ പട്ടം സ്വന്തമാക്കിയ കൊഹ്‍ലിക്ക് തീകച്ചും വ്യത്യസ്തമായ ഒരു സമ്മാനമാണ് നായകന്‍ ഒരുക്കിയത്. അതും കളിത്തട്ടില്‍ വച്ച് തന്നെ. വിജയ റണ്‍ അടിക്കാനുള്ള അവസരം യുവതാരത്തിനായി ഒരുക്കി നല്‍കിയായിരുന്നു ധോണി വ്യത്യസ്തനായത്.പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് കേവലം ഒരു റണ്‍സ്. കൂറ്റന്‍ സിക്സറുകളിലൂടെ വിജയ റണ്‍ കുറിക്കുന്നതില്‍ നിപുണനായ ധോണിയായിരുന്നു സ്ട്രൈക്കില്‍. ഹെന്‍ഡ്രിക്സിന്‍റെ വേഗത കുറഞ്ഞ പന്ത് പക്ഷേ ധോണി ശ്രദ്ധാപൂര്‍വ്വം തടുത്തിട്ടു. നായകന്‍റെ ഉദ്ദേശം മനസിലാക്കിയ കൊഹ്‍ലിയുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.അടുത്ത ഓവറിലെ ആദ്യ പന്തില്‍ സ്റ്റെയിനിനെ അതിര്‍ത്തി കടത്തി കൊഹ്‍ലി ഇന്ത്യക്കായി വിജയ റണ്‍ കുറിച്ചു.  ഇത്തരമൊരു അവസരം ധോണി അറിഞ്ഞു കൊണ്ടു തന്നെ തനിക്ക് സമ്മാനിക്കുകയായിരുന്നുവെന്ന് മത്സര ശേഷം കൊഹ്‍ലി വെളിപ്പെടുത്തി. ഒരു റണ്‍ എടുത്ത് ജയം കുറിക്കാനുള്ള അവസരം വിനിയോഗിക്കാന്‍ താന്‍ ധോണിയോട് പറഞ്ഞിരുന്നതാണെന്നും എന്നാല്‍ ‘നിനക്ക് മറ്റെന്താണ് ഞാന്‍ നല്‍കുക, അതിമനോഹരമായല്ലെ നീ കളിച്ചത്. ഇത് നിനക്കുള്ള എന്‍റെ സ്നേഹോപഹാരമാണ്’ എന്നായിരുന്നു നായകന്‍റെ മറുപടിയെന്നും കൊഹ്‍ലി പറഞ്ഞു. ആ സമ്മാനം സന്തോഷത്തോടെ ഞാന്‍ സ്വീകരിച്ചു. വിജയ റണ്‍ കുറിക്കുക എന്നത് എപ്പോഴും വ്യത്യസ്തമായ ഒരു അനുഭവമാണ്. ഇത്തരമൊരു സുവര്‍ണാവസരം നല്‍കിയതില്‍ അദ്ദേഹത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു – കൊഹ്‍ലി തുടര്‍ന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close