പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ദുബായ് ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള അഡ്രസ് ഹോട്ടലില്‍ വന്‍ അഗ്നിബാധ

address hotel
പുതുവത്സരാഘോഷങ്ങള്‍ക്കിടെ ബുര്‍ജ് ഖലീഫയ്ക്കടുത്തുള്ള ദുബായിലെ അഡ്രസ് ഹോട്ടലില്‍ വന്‍ തീപിടിത്തം. കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.വെടിക്കെട്ട് കാണാന്‍ ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
dubai_fire

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ലോകത്തെ ഏറ്റവും ഉയരും കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ കൂറ്റന്‍ വെടിക്കെട്ട് സംഘടിപ്പിച്ചിട്ടുണ്ട്. ഇരുപത് ലക്ഷത്തോളം പേരാണ് ഇത് കാണാന്‍ ടൗണ്‍ ടൗണ്‍ പ്രദേശത്ത് തടിച്ചുകൂടിയിരിക്കുന്നത്. ദുരന്തത്തിന്റെ പശ്ചാതലത്തില്‍ വെടിക്കെട്ട് മാറ്റിവെക്കാന്‍ സാധ്യതയുണ്ട്.
dubai_fire1

ബുര്‍ജ് ഖലീഫയ്ക്ക് എകദേശം 200 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ കെട്ടിടമാണ് അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടല്‍. തീ നിയന്ത്രണാതീതമായി പടര്‍ന്നിട്ടുണ്ട്. ഹോട്ടലില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close