മലയാളി ഉദ്യോഗസ്‌ഥന്‍ വീരമൃത്യു വരിച്ചു

123 niranjan
പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ കയറിയ ഭീകരരില്‍ അവശേഷിക്കുന്നവര്‍ക്കായുള്ള തിരച്ചിലിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് മലയാളി സൈനികന്‍ കൊല്ലപ്പെട്ടു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ നിരഞ്ജന്‍ കുമാറാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തു നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയായിരുന്നു ഗ്രനേഡ് പൊട്ടിത്തെറിച്ച് നിരഞ്ജന്‍ മരിച്ചത്.നിരഞ്ജന്റെ മൃതദേഹം ഇന്ന് വൈകിട്ട് ഡല്‍ഹിയിലെത്തിക്കും. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലെത്തിച്ച് പൊതുദര്‍ശനത്തിന് ശേഷം ഭൗതികദേഹം പാലക്കാട്ടെത്തിക്കും.സംസ്‌ക്കാരം നാളെ പാലക്കാട്ടെ കുടുംബ വീട്ടുവളപ്പില്‍ നടത്തും.
121212
12121234

നിരഞ്ജന്റെ ത്യാഗത്തിന് മുന്നില്‍ രാജ്യം നമിക്കുന്നെന്നും, അതിയായി വേദനിക്കുന്നെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ലഫ്.കേണല്‍ നിരഞ്ജന്റെ മരണ വിവരം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചത്.

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് ഭീകരര്‍ തന്ത്രപ്രധാന മേഖലയായ പത്താന്‍കോട്ട് എയര്‍ബേസില്‍ കയറി വെടിയുതിര്‍ത്തത്. മിഗ് 29 വിമാനങ്ങളും, ഹെലികോപ്റ്ററുകളുമുളള തന്ത്രപ്രധാനമേഖലയാണ് പത്താന്‍കോട്ടിലെ എയര്‍ബേസ്. സൈനിക വേഷത്തില്‍ ഔദ്യോഗിക വാഹനത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്.
pathankot-attack

പത്താന്‍കോട്ടിലെ ആക്രമണത്തിനുശേഷം രക്ഷപ്പെട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹിയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം.ഒളിച്ചിരിക്കുന്ന രണ്ടു ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചതായി ഡിഐജി കുന്‍വര്‍ വിജയ് പ്രതാപ് സിങ് അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close