47 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി.

saudi
തീവ്രവാദ ബന്ധത്തിന്റെ പേരിൽ സൗദി അറേബ്യയിലെ ഷിയ പുരോഹിതൻ ഉൾപ്പടെ 47 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. സൗദി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഷിയ മതപുരോഹിതനായ ഷെയ്ഖ് നിമർ അൽ നിമർ ഉൾപ്പടെയുള്ളവരാണ് ശിക്ഷയ്ക്ക് വിധേയരായത്. അതേസമയം ഷിയ മത പുരോഹിതനെ വധിച്ചതിന് വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഷിയ ഭൂരിപക്ഷ രാജ്യമായ ഇറാൻ സൗദി അറേബ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.

2011ൽ കിഴക്കൻ പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് ഷെയ്ഖ് നിമർ അൽ നിമർ പിന്തുണ നല്‍കിയിരുന്നു. ദീർഘകാലമായി പാർശ്വവൽക്കരിക്കപ്പെടുന്നതിന്റെ പേരിലായിരുന്നു സൗദിയിലെ ഷിയ വിഭാഗക്കാർ പ്രതിഷേധത്തിലേക്ക് നീങ്ങിയത്.

ശിക്ഷ നടപ്പാക്കിയതിന്റെ പേരിൽ കിഴക്കൻ പ്രവിശ്യയിൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. സൗദിയിലെ 12 ഇടങ്ങളിലായി ഒരേ സമയമാണ് 47 പേരുടെയും ശിക്ഷ നടപ്പാക്കിയത്. 2003 ലെ അൽ-ക്വയ്ദ ആക്രമണവുമായി ബന്ധമുള്ള സുന്നി വംശജരും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടും.

2014 ഒക്ടോബറിലാണ് ഷെയ്ഖ് നിമറിന്റെ ശിക്ഷ ശരിവെച്ചത്. രാജ്യത്തെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ ആവശ്യപ്പെട്ടുവെന്നത് അടക്കമുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരുന്നത്.
ശിക്ഷ നടപ്പാക്കിയതിനെതിരേ ബഹ്‌റൈനിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത
ഷിയ വിഭാഗക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ടിയർഗ്യാസ് പ്രയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഇവർക്കെതിരെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ നടപടിക്ക് ഭരണകൂടം ശുപാർശ ചെയ്തിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close