ആ വീരയോദ്ധാവിന് ജന്മനാട് വിട നല്‍കി

niranjan1234
ആ വീരയോദ്ധാവിനു മുമ്പില്‍ ദേശസ്‌നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളും ഇടറുന്ന മനസ്സുമായി പാലക്കാട്ടെ ജനാവലി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പഠാന്‍കോട്ടെ വ്യോമതാവളത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിനിടെ വീരമൃത്യുവരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം നാലേകാലോടെയാണ് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ പാലക്കാട്ടെത്തിച്ചത്. പാലക്കാട് വിക്ടോറിയകോളേജ് ഗ്രൗണ്ടില്‍ നാലുമണിയോടുകൂടി സൈനിക ഉദ്യോഗസ്ഥരടങ്ങിയ ഹെലികോപ്ടറാണ് ആദ്യമെത്തിയത്. തുടര്‍ന്ന്, 4.15ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ ഹെലികോപ്ടറെത്തി.

നിരഞ്ജനെ നേരിട്ട് അറിയാത്തവരായിരുന്നു എത്തിയവരില്‍ ഭൂരിഭാഗമെങ്കിലും രാജ്യസ്‌നേഹത്തിന്റെ അദൃശ്യമായ ചരട് അവര്‍ക്കിടയില്‍ ഉണങ്ങാത്ത കണ്ണീരും ഓര്‍മയുമായി.മൃതദേഹം പിന്നീട് സ്വദേശമായ എളമ്പിലാശ്ശേരിയിലേക്ക് കൊണ്ടുപോയി.

നിരഞ്ജനെ അവസാനമായിക്കാണാന്‍ ഒരു നോക്ക് കാണാന്‍ തിരക്കിയ നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പ്രയാസപ്പെട്ടു.എളബുലാശ്ശേരി കെ.എ.യു.പി.സ്‌കൂളില്‍ രാവിലെ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

11: 15 ഓടെ മൃതദേഹം സൈനിക വാഹനത്തില്‍ തറവാട്ടുവളപ്പിലേക്ക് മാറ്റി. സേനയുടെ ബാന്‍ഡ് സെറ്റ് അകമ്പടി സേവിച്ചു.തുടര്‍ന്ന് സൈന്യവും പോലീസും വീരയോദ്ധാവിന് ആചാരപരമായ വിടവാങ്ങല്‍ നല്‍കി. സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close