ഒരു ഇന്നിങ്‌സില്‍ 1009 റണ്‍സുമായി 15 കാരന്‍

cricket
മഹാരാഷ്‌ട്രയിലെ കല്ല്യാണ്‍ സ്വദേശി പ്രണവ്‌ എന്ന പതിനഞ്ചുകാരന്‍ തിരുത്തിയത്‌ വര്‍ഷങ്ങളുടെ ചരിത്രമാണ്‌.899 ല്‍ ഇംഗ്ലണ്ടില്‍ നോര്‍ത്ത്‌ ടൗണിനെതിരെ ക്ലാര്‍ക്ക്‌ ഹൗസിന്റെ എ.ഇ.ജെ കോളിന്‍സ്‌ നേടിയ 628 റണ്‍സിന്റെ റെക്കോര്‍ഡാണ്‌ പ്രണവ്‌ തിരുത്തിയത്‌.

പതിനാറ്‌ വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ഭണ്ഡാരി ട്രോഫി ഇന്റര്‍സ്‌കൂള്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ കെ.സി ഗാന്ധി സ്‌കൂളിനുവേണ്ടി പ്രണവ്‌ ഒറ്റയ്‌ക്ക് പൊരുതി നേടിയത്‌ 1009 റണ്‍സാണ്‌. 323 പന്തില്‍ നിന്ന്‌ 59 സിക്‌സറും 129 ഫോറും അടിച്ചാണ്‌ പ്രണവ്‌ കൂറ്റന്‍ സ്‌കോറില്‍ എത്തിയത്‌. പ്രണവിന്റെ നിശ്‌ചയദാര്‍ഡ്യത്തിന്‌ മുന്നില്‍ തകര്‍ന്നത്‌ 117 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡും. ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വ്യക്‌തിഗത സ്‌കോര്‍ നേടുന്നയാളെന്ന റെക്കോര്‍ഡും. പ്രണവിന്റെ കരുത്തില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ കെ.സി. ഗാന്ധി സ്‌കൂള്‍ നേടിയത്‌ 1465 റണ്‍സ്‌.

പ്രണവിന്റെ വിദ്യാഭ്യാസത്തിനുള്ള ചെലവ്‌ വഹിക്കുമെന്ന്‌ മഹാരാഷ്‌ട്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.അഞ്ചാം വയസ്സുമുതല്‍ പ്രണവ്‌ ക്രിക്കറ്റ്‌ പരിശീലനം ആരംഭിച്ചിരുന്നു. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാനാണ്‌ പ്രണവ്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close