മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : എ.ഡി.ജി.പി: കെ. പത്മകുമാര്‍.

pullumedu keralam
മകരവിളക്ക്‌ ദിവസം ഭക്‌തരുടെ സുരക്ഷ ഉറപ്പാക്കാനായി പുല്ലുമേട്‌, സത്രം മേഖലകളില്‍ 1500 പോലീസ്‌ ഉദ്യോഗസ്‌ഥരെ നിയോഗിക്കുമെന്ന്‌ എ.ഡി.ജി.പി കെ. പത്മകുമാര്‍. ശബരിമല തീര്‍ഥാടന കാലത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ പൂര്‍ണ ചുമതല ഹൈക്കോടതി നല്‍കിയശേഷം പുല്ലുമേട്‌ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കാനം- കുമളി റൂട്ടില്‍ തീര്‍ഥാടകര്‍ക്കായി കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വീസ്‌ നടത്തും. വാഹനങ്ങള്‍ തകരാറിലായാല്‍ ഗതാഗതക്കുരുക്ക്‌ ഉണ്ടാകാതിരിക്കാന്‍ ബ്രേക്ക്‌ ഡൗണ്‍ അസിസ്‌റ്റന്റ്‌സ്‌ സംവിധാനം ഏര്‍പ്പെടുത്തും. 50 ബൈക്കുകളില്‍ പട്രോളിങ്‌ സംഘങ്ങളുണ്ടാകും. പുല്ലുമേടു മുതല്‍ കോഴിക്കാനം വരെ രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സ്‌ മെഡിക്കല്‍ ടീം സേവന സന്നദ്ധരായി ഉണ്ടാകും. മേഖലയില്‍ വെളിച്ചം എത്തിക്കാനായി 170 അസ്‌കാ ലൈറ്റുകളും ട്യൂബ്‌ ലൈറ്റുകളും സ്‌ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്കിനുള്ള ഒരുക്കവും സുരക്ഷാ ക്രമീകരണവും പൂര്‍ത്തിയായി. മകരവിളക്ക്‌ ദര്‍ശനത്തിനായി ഭക്‌തര്‍ ഒത്തുചേരുന്ന മലഞ്ചെരുവില്‍ ഇരട്ട ബാരിക്കേഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരുകയാണ്‌.

ഇന്നലെ രാവിലെ ഒന്‍പതോടെ പുല്ലുമേട്ടിലെത്തിയ എ.ഡി.ജി.പിക്കൊപ്പം ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ കെ. ബാബു, ഇടുക്കി ജില്ലാ പോലീസ്‌ മേധാവി കെ.വി. ജോസഫ്‌, പെരിയാര്‍ വന്യജീവി സങ്കേതം വെസ്‌റ്റ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ബാബു, കട്ടപ്പന ഡിവൈ.എസ്‌.പി: പി.കെ. ജഗദീഷ്‌, കുമളി സി.ഐ: അര്‍ഷാദ്‌, ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ എന്നിവരും ഉണ്ടായിരുന്നു. മകര വിളക്ക്‌ ദിവസം എറണാകുളം റേഞ്ച്‌ ഐ.ജി. പുല്ലുമേട്ടിലെ ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close