എസ്‌.പിയെ നുണപരിശോധനയ്‌ക്ക് വിധേയനാക്കാന്‍ എന്‍.ഐ.എ

gurdaspur-sp-salwinder
പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ സംശയനിഴലിലുള്ള ഗുരുദാസ്‌പുര്‍ എസ്‌.പി. സല്‍വീന്ദര്‍ സിങ്ങിനെ നുണപരിശോധനയ്‌ക്കു വിധേയനാക്കാന്‍ ദേശീയ അന്വേഷണ എജന്‍സി (എന്‍.ഐ.എ) തയാറെടുക്കുന്നതായി സൂചന. കൂടുതല്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ എസ്‌.പിക്ക്‌ എന്‍.ഐ.എ. സമന്‍സ്‌ അയച്ചു. വ്യോമതാവളത്തില്‍ ഭീകരാക്രമണം അരങ്ങേറുംമുമ്പ്‌ തന്നെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നു സല്‍വീന്ദര്‍ വ്യക്‌തമാക്കിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്‌തതോടെ മൊഴിയില്‍ വൈരുദ്ധ്യം പ്രകടമാകുകയും സല്‍വീന്ദര്‍ സംശയനിഴലിലാകുകയും ചെയ്‌തു.

പത്താന്‍കോട്ടിലും ഗുര്‍ദാസ്‌പുര്‍ മേഖലയിലും എന്‍.ഐ.എ. അന്വേഷണം ഊര്‍ജിതമാക്കി. അതിര്‍ത്തിഗ്രാമമായ ബാമിയാനില്‍നിന്നും പത്താന്‍കോട്ട്‌ വ്യോമതാവളത്തില്‍നിന്നും കണ്ടെത്തിയ ഭീകരരുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകള്‍ കൂടുതല്‍ പരിശോധനാവിധേയമാക്കാനുള്ള നടപടികള്‍ എന്‍.ഐ.എ. ആരംഭിച്ചു. രണ്ടിടങ്ങളിലെയും കാല്‍പാടുകളിലെ സാമ്യം തിരിച്ചറിയാന്‍ സെന്‍ട്രല്‍ ഫോറന്‍സിക്‌ ലാബിലേക്ക്‌ അയച്ചിട്ടുണ്ട്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close