ഗോള്‍ഡന്‍ ഗ്ലോബ്‌ തിളക്കത്തില്‍ റെവനന്റ്‌, മാര്‍ഷ്യാന്‍

അലിജാന്‍ഡ്രോ ഗോണ്‍സാലെസ്‌ ഇനാറിറ്റുവിന്റെ “ദി റെവനന്റ്‌” റിഡ്‌ലി സ്‌കോട്ടിന്റെ സയന്‍സ്‌ ഫിക്‌ഷന്‍ “ദി മാര്‍ഷ്യാന്‍” എന്നിവയ്‌ക്കു ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരം. മികച്ച സിനിമ, മികച്ച നടന്‍, മികച്ച സംവിധായകന്‍ എന്നീ മുന്‍നിര പുരസ്‌കാരങ്ങളാണ്‌ അലിജാന്‍ഡ്രോ ഗോണ്‍സാലെസ്‌ ഇനാറിറ്റു സംവിധാനം ചെയ്‌ത ദി റെവനന്റ്‌ സ്വന്തമാക്കിയത്‌.
inarrituleoreu
റെവനന്റില്‍ ഹ്യൂ ഗ്ലാസ്‌ എന്ന നായകനെ അവതരിപ്പിച്ച ലിയനാര്‍ഡോ ഡി കാപ്രിയോ ആണ്‌ മികച്ച നടന്‍. പലകുറി നാമനിര്‍ദേശങ്ങള്‍ നേടിയെങ്കിലും ഒസ്‌കര്‍ വഴിമാറിപ്പോയ ഡികാപ്രിയോയ്‌ക്ക്‌ ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരത്തോടെ ഒസ്‌കര്‍ സാധ്യതകള്‍ വര്‍ധിച്ചതായാണ്‌ വിലയിരുത്തല്‍.
winsletreu
ഡ്രാമ വിഭാഗത്തില്‍ റെവനന്റ്‌ മികച്ച ചിത്രമായപ്പോള്‍ മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ ദി മാര്‍ഷ്യാനാണു പുരസ്‌കാരം. മാര്‍ഷ്യാനിലെ നായകനെ അവതരിപ്പിച്ച മാറ്റ്‌ ഡാമനാണ്‌ ഈ വിഭാഗത്തിലെ മികച്ച നടന്‍. ഡ്രാമ വിഭാഗത്തില്‍ ബ്രൈ ലാര്‍സണാണ്‌ മികച്ച നടി; ചിത്രം: റൂം. മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ “ജോയി” എന്ന സിനിമയിലൂടെ ജെന്നീഫര്‍ ലോറന്‍സ്‌ മികച്ച നടിയായി.
stallone2reu
ജെന്നിഫര്‍ ലോറന്‍സിന്റെ നാലാം ഗോള്‍ഡന്‍ ഗ്ലോബാണിത്‌. ക്രീഡ്‌ എന്ന സിനിമയിലൂടെ സില്‍വസ്‌റ്റര്‍ സ്‌റ്റാലണ്‍ മികച്ച സഹനടനായപ്പോള്‍ ആപ്പിള്‍ സ്‌ഥാപകന്‍ സ്‌റ്റീവ്‌ ജോബ്‌സിന്റെ ജീവചരിത്രം പറഞ്ഞ “സ്‌റ്റീവ്‌ ജോബ്‌സി”ലൂടെ കേറ്റ്‌ വിന്‍സ്‌ലെറ്റ്‌ മികച്ച സഹനടിയായി.

ഇന്‍സൈഡ്‌ ഔട്ട്‌ ആണ്‌ മികച്ച ആനിമേഷന്‍ സിനിമ. മികച്ച വിദേശഭാഷാചിത്രം ഹംഗേറിയന്‍ സിനിമ സണ്‍ ഓഫ്‌ സോള്‍. ജെയിംസ്‌ ബോണ്ട്‌ ചിത്രമായ സ്‌പെക്‌ടറിലെ തീം സോങ്‌ “റൈറ്റിങ്‌ ഓണ്‍ ദി വോളി”നാണ്‌ മികച്ച ഒറിജിനല്‍ പാട്ടിനുള്ള പുരസ്‌കാരം. ഹോളിവുഡ്‌ ഫോറിന്‍ പ്രസ്‌ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരത്തോടെയാണ്‌ ഹോളിവുഡിലെ പുരസ്‌കാരങ്ങള്‍ക്കു തുടക്കമാകുന്നത്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close