വീണ്ടും മെസ്സി

messi
അര്‍ജന്റീന താരം ലയണല്‍ മെസി 2015 ലെ ഫിഫ ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്‌ അഞ്ചാംവട്ടമാണ്‌ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം മെസി നേടുന്നത്‌. ബാഴ്‌സലോണയില്‍ സഹതാരമായ ബ്രസീലിന്റെ നെയ്‌മറെയും ഹാട്രിക്‌ പ്രതീക്ഷയുമായെത്തിയ റയാല്‍ മാഡ്രിഡ്‌ താരം പോര്‍ച്ചുഗലിന്റെ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ്‌ മെസി നേട്ടം സ്വന്തമാക്കിയത്‌.

2009 മുതല്‍ 2012 വരെയുള്ള നാലുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലോകഫുട്‌ബോളര്‍ പട്ടം മെസിക്കായിരുന്നു. അഞ്ചാം വട്ടവും ഈ നേട്ടം കുറിച്ചതോടെ ലോകഫുട്‌ബോളില്‍ മെസി ചരിത്രവും കുറിച്ചു. ലോക ഫുട്‌ബോളര്‍പട്ടം അഞ്ചുവട്ടം സ്വന്തം പേരിലാക്കിയ മറ്റൊരു താരവുമില്ല.

ഇതോടെ ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരുടെ പട്ടികയിലായി മെസിയുടെ സ്‌ഥാനം. കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും വിജയങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്‌ മെസിയാണ്‌. കഴിഞ്ഞ സീസണില്‍ ബാഴ്‌സയെ അഞ്ച്‌ കിരീടങ്ങളിലേക്കു നയിച്ചത്‌ ഇത്തവണത്തെ ബാലന്‍ ഡി ഓറിനു തെരഞ്ഞെടുക്കപ്പെടാന്‍ മെസിയെ സഹായിച്ചു. അര്‍ജന്റീനയെ കോപ്പ അമേരിക്ക ഫൈനലിലെത്തിക്കാനും മെസിക്കായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close