അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണത്തിന് അംഗീകാരം

ARUNACHAL

അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണത്തിനു അംഗീകാരം. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റാണ് അരുണാചലില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിനു ശേഷം കാബിനറ്റ് തീരുമാനം രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുകയായിരുന്നു.1979 നവംബര്‍ മൂന്നിനും  അരുണാചലില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരുന്നു.

നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ഗവര്‍ണര്‍ പുറത്താക്കുകയും ഈ നടപടി കോടതി മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു രാഷ്ട്രപതിഭരണത്തിനു കേന്ദ്ര കാബിനറ്റ് ശുപാര്‍ശ ചെയ്തത്.

 

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close