റൊണാള്‍ഡീഞ്ഞോ കേരളത്തില്‍

നാഗ്ജി ഇന്‍റര്‍നാഷണല്‍ ക്ലബ് ഫുട്ബോളിന്‍റെ പ്രചരണാര്‍ഥം മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ടെത്തി. നെടുമ്പാശ്ശേരിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ അദ്ദേഹത്തിന് കോഴിക്കോട്ടെ ഫുട്ബോള്‍ ആരാധകര്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

രാവിലെ ഒന്‍പത് മണിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മുന്‍ ബ്രസീലിയന്‍ താരത്തിന് ആരാധകരുടെ തിരക്ക് കാരണം ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തേക്കിറങ്ങാനായത്.  കരിപ്പൂര്‍ മുതല്‍ അദ്ദേഹത്തിന് താമസമൊരുക്കിയ സ്വകാര്യ ഹോട്ടല്‍ വരെ റോഡിന് ഇരുവശവും ആരാധകരുടെ വന്‍ തിരക്കായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക അതിഥിയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സര്‍ക്കാര്‍ വാഹനത്തില്‍ തന്നെയായിരുന്നു യാത്ര. എന്നാല്‍ വേണ്ടത്ര പൊലീസ് സാന്നിധ്യം ഇല്ലാതിരുന്നതിനാല്‍ പലയിടത്തും ഗതാഗത തടസവും ഉണ്ടായി.

താമസ സൗകര്യം ഒരുക്കിയിരുന്ന ഹോട്ടലിന് മുന്നിലും രാവിലെ മുതല്‍ ഫുട്ബോള്‍ പ്രേമികളുടെ വന്‍ തിരക്കായിരുന്നു. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെയും നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ സംഘാടകരായ മോണ്ടിയാല്‍ സ്പോര്‍ട്സിന്‍റെയും ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close