20.7MP ക്യാമറ; ഗാലക്സി കെ സൂം ഇന്ത്യയിലെത്തി

20 മെഗാപിക്സല്‍ ക്യാമറായുമായി ഗാലക്സി കെ സൂം സാംസങ്ങ് ഇന്ത്യയിലെത്തിച്ചു. സ്മാര്‍ഫോണ്‍- ക്യാമറ സവിശേഷതകള്‍ ഒരു ഉപകരണത്തില്‍‌ സംയോജിപ്പിക്കുന്ന കെ സൂമിന് ‌29,999 രൂപയാണ് വില.

ആമസോണ്‍ ഇന്ത്യയുടെ സ്റ്റോറില്‍ പ്രിഓര്‍ഡര്‍ ആരംഭിച്ചുകഴിഞ്ഞു. ഗാലക്സി എസ് 4 സൂമിനുശേഷം സാംസങ്ങ് അവതരിപ്പിക്കുന്ന ക്യാമറ സ്പെഷ്യല്‍‌ സ്മാര്‍ട്ഫോണാണ് ഗാലക്സി കെ സൂം.

10 എക്സ് സൂം,സെനോണ്‍ ഫ്ളാഷ് എന്നിവയുണ്ട്. 2 മെഗാപിക്സലാണ് മുന്‍ ക്യാമറ. കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ചിത്രം ലഭിക്കാന്‍ ബിഎസ്ഐ ടെക്നോളജി സെന്‍സറും ഒപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും ഉപയോഗിക്കുന്നു. 4.8 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയുള്ള എക്സ് സൂമിന് 1.3ജിഗാ ഹെര്‍ട്സും 1.7 ജിഗാ ഹെര്‍ട്സും പ്രോസസര്‍, 2 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ കരുത്തുപകരുന്നു.

ആന്‍‌ഡ്രോയിഡ് കിറ്റ്കാറ്റ് സോഫ്റ്റ് വെയറാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 200 എംഎം തിക്ക്നെസ്സുള്ള കെ സൂമിന് 200ഗ്രാം ഭാരമുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close