വിദേശ പര്യടനങ്ങള്‍ക്കായി ചെലവഴിച്ചത് യുപിഎ കാലഘട്ടത്തിലേക്കാള്‍ കുറഞ്ഞ തുക

2014-15 കാലഘട്ടത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ വിദേശ പര്യടനങ്ങള്‍ക്കായി ചെലവഴിച്ചത് 510 കോടി രൂപയാണ് എന്ന്  കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ അറിയിക്കുകയായിരുന്നു. ഇതില്‍ 351.6 കോടി രൂപയുടെ ചെലവഴിച്ചത് പ്രധാനമന്ത്രിയുടെ യാത്രകള്‍ക്കായി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് ജിതേന്ദ്ര സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യാത്ര ചെലവുകളുടെ വിവരമാന് അദ്ദേഹം അറിയിച്ചത്.

ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടിയാണ് കേന്ദ്ര സഹമന്ത്രി നല്‍കിയത്. രേഖകള്‍ നിരത്തിയാണ് മറുപടി നല്‍കിയത്. ആഭ്യന്തര മന്ത്രാലയം 30.2 കോടി രൂപ മാത്രമാണ് കഴിഞ്ഞ വര്‍ഷം വിദേശ പര്യടനത്തിന് ചെലവഴിച്ചത്. ഇതാണ് പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഉയര്‍ന്ന യാത്രാ ചെലവ്.  2013-2014 കാലഘട്ടങ്ങളിലേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇത്. എന്നാല്‍ 2012-13 യുപിഎ കാലഘട്ടത്തില്‍ 593 കോടി രൂപയായിരുന്നുവെന്നതും പ്രത്യേകിച്ച് എടുത്ത് പറയേണ്ടതാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close