ഇ-മെയിലിന്റെയും ഇ-മെയില്‍ പ്രതീകമായ @ ചിഹ്നത്തിന്റെയും ഉപജ്ഞാതാവ്‌ റേ ടോംലിന്‍സണ്‍ അന്തരിച്ചു

ഇന്റര്‍നെറ്റിനെ ജനകീയമാക്കിയതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച ഇ-മെയിലിന്റെ സൃഷ്ടാവ് റേ ടോംലിന്‍സണ്‍ (74) അന്തരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇ-മെയിലിന്റെ ഉപജ്ഞാതാവും, ഇ-മെയില്‍ പ്രതീകമായ @ ( അറ്റ് ) ചിഹ്നത്തിന്റെ അവതാരകനുമാണ് റേ ടോംലിന്‍സണ്‍.

റേമണ്ട് സാമുവര്‍ ടോംലിന്‍സണ്‍ എന്ന റേ ടോംലിന്‍സണ്‍ 1941ല്‍ ന്യൂയോര്‍ക്കിലെ ആംസ്റ്റര്‍ഡാമിലാണ് ജനിച്ചത്. മസാച്യൂസെറ്റ്‌സിലെ ബിബിഎന്‍ എന്ന സ്ഥാപനത്തിലെ കംപ്യൂട്ടര്‍ എന്‍ജിനീയറായിരുന്ന റേ സെന്‍ഡ് മെസേജ് പ്രോഗ്രാം എന്ന സോഫ്റ്റവെയറിലൂടെയായിരുന്നു ആദ്യ ഇ-മെയില്‍ സന്ദേശം അയച്ചത്.

എന്തായിരുന്നു താന്‍ ആദ്യ ഇ-മെയില്‍ അയച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന് പിന്നീടൊരിക്കല്‍ റേ പറഞ്ഞിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായിരുന്ന അര്‍പ്പാനെറ്റ് എന്ന പ്രോഗ്രാമിന് യോജിച്ച രീതിയില്‍ 1972 ല്‍ ഇലക്ട്രോണിക് മെയില്‍ പരിഷ്‌കരിച്ചു. 1982ലാണ് ഇലക്ട്രോണിക് മെയിലിന് ഇ-മെയില്‍ എന്ന പേര് ലഭിക്കുന്നത്.

1971 ലാണ് ടെക്‌നോളജി രംഗത്ത് വലിയ ചലനം സൃഷ്ടിച്ച ഒരു കംപ്യൂട്ടറില്‍ നിന്ന് മറ്റൊരു കംപ്യൂട്ടറിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സാങ്കേതിക വിദ്യയായ ഇ-മെയില്‍ മെസേജിങ് അദ്ദേഹം രൂപകല്‍പ്പന ചെയ്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close