പൊതുജനം സംശയിച്ചാൽ കുറ്റപ്പെടുത്താൻ ആവില്ല .

മന്ത്രിസഭയിലെ തന്റെ ‘പുതിയ ബന്ധു’വിലൂടെ സര്‍ക്കാര്‍ തുടരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ ബിജു രമേശ് ശ്രമിക്കുകയാണോയെന്ന് പൊതുജനം  സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ ആവില്ലെന്ന് ടി എന്‍ പ്രതാപന്‍ എം എല്‍ എ .

അദ്ധേഹത്തിന്റെ പോസ്റ്റ്‌:

യു ഡി എഫ് സര്ക്കാരിനെ പൊതു സമൂഹത്തിനു മുന്നിൽ അപകീർത്തിപ്പെടുത്താനും ഭരണത്തുടര്ച്ച ഇല്ലാതാക്കി എല് ഡി എഫിനെ അധികാരത്തിൽ കൊണ്ട് വരുന്നതിനും ശ്രമിച്ചു വരുന്ന കേരളത്തിലെ പ്രമുഖ മദ്യക്കച്ചവടക്കാരനാണ് ബിജു രമേശ്‌.

എല് ഡി എഫുമായി പരസ്യവും രഹസ്യവുമായ ധാരണകൾ ഉണ്ടാക്കി, യു ഡി എഫിനെയും സര്ക്കാരിനെയും പൊതു സമൂഹത്തിനു മുമ്പിൽ ദുര്ബലമാക്കാൻ ബിജു രമേശ്‌ നടത്തിയ എല്ലാ ശ്രമങ്ങളും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും, കെ പി സി സി പ്രസിഡന്റ്‌ വി. എം . സുധീരന്റെയും, ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെയും നേതൃത്വത്തിൽ പാർട്ടിയും ഗവർന്മെന്റും അതിശക്തമായി പ്രതിരോധിച്ചതിന്റെ പേരിൽ ഈ വെല്ലു വിളികളെ അതിജീവിക്കുക മാത്രമല്ല ചെയ്തത്, കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി തുടർ ഭരണം ഉണ്ടാകുമെന്ന ആത്മ വിശ്വാസം യു ഡി എഫ് പ്രവര്തകരിലും, പ്രതീക്ഷ പൊതു സമൂഹത്തിനും ഉണ്ടാക്കി എന്നത് അഭിമാനകരമാണ്.

യു ഡി എഫ് ഗവര്ന്മേന്റിനെ അട്ടിമറിക്കാൻ ആഗ്രഹിച്ച എല് ഡി എഫിന്റെ ഒത്തുകളിക്കാരൻ ബാറുടമ ബിജു രമേശ്‌ തെരെഞ്ഞെടുപ്പ് അടുത്ത വേളയിൽ, ജനങ്ങൾ യു ഡി എഫിന്റെ തുടർഭരണം ആഗ്രഹിക്കുന്നു എന്ന് കണ്ടപ്പോൾ, കെ പി സി സി പ്രസിഡന്റ്‌ ശ്രി വി എം സുധീരൻ നയിച്ച ജന രക്ഷാ യാത്രയിലൂടെ കോൺഗ്രസ്‌ യു ഡി എഫ് പ്രവർത്തകർ പുത്തൻ ആവേശം നേടി എന്ന് കണ്ടപ്പോൾ, ഈ മത്രിസഭയിലെ തൻറെ “പുതിയ ബന്ധു”വിലൂടെ സർക്കാർ തുടരാനുള്ള സാധ്യതകൾ ഇല്ലാതാക്കാൻ ശ്രമിക്കുകയാണോ എന്ന് പൊതുജനം സംശയിച്ചാൽ കുറ്റപ്പെടുത്താൻ ആവില്ല .

മെത്രാൻ കായലും, കടമക്കുടിയും, കരുണ എസ്റ്റെറ്റും ഇടുക്കിയിലെ പീരുമേടിലെ ഭൂമികളും, പത്തനംതിട്ടയിലെ ഭൂമി പതിച്ചു നല്കിയതും, തുടങ്ങി കെ പി സി സി പ്രസിഡന്റ്‌നെയും പാർട്ടിയെയും വെല്ലു വിളിക്കുന്ന സമീപനം വരെ കാണുമ്പോൾ ജനങ്ങൾ വീണ്ടും സംശയിക്കുന്നു. മദ്യമുതലാളി ബിജു രമേഷിന്റെ ഈ മന്ത്രി സഭയിലെ “പുതിയ ബന്ധു” യു ഡി എഫ് തുടർന്ന് അധികാരത്തിൽ വരാതിരിക്കാൻ ബാർ ഉടമകളുമായി ഗൂഢാലോചന നടത്തുന്നുണ്ടോ എന്ന് സംശയമുയരും, കാരണം യു ഡി എഫ് മാറി എല് ഡി എഫ് വന്നാൽ ബാറുകൾ തുറന്നു കിട്ടുമെന്ന് മദ്യ മുതലാളിമാര്ക്ക് ഉറപ്പു ലഭിച്ചിട്ടുണ്ടല്ലോ.

ഇപ്പോൾ നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ്‌ന്റെതുള്പ്പെടെയുള്ള വിഷയങ്ങളിൽ പിടിവാശി കാണിക്കുന്നതും ഈ ഗൂഡാലോചനയുടെ അവസാന ഭാഗമാണോ?
ഇനിയും പലതും പ്രതീക്ഷിക്കാമോ?

ഞങ്ങൾക്കാശങ്കയുണ്ട്.

സത്യം പറയുന്നവർക്ക് നേരെ,
തിരുത്തണമെന്ന് വിരൽ ചൂണ്ടി ആവശ്യപ്പെടുന്നവർക്കുനേരെ,
കല്ലെറിയരുത്…..

ടി. എൻ. പ്രതാപൻ എം എൽ എ.

യു ഡി എഫ് സര്ക്കാരിനെ പൊതു സമൂഹത്തിനു മുന്നിൽ അപകീർത്തിപ്പെടുത്താനും ഭരണത്തുടര്ച്ച ഇല്ലാതാക്കി എല് ഡി എഫിനെ അധികാരത്തിൽ…

Publiée par T N Prathapan sur Jeudi 17 mars 2016

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close