ഹമ്മര്‍ റജിസ്‌റ്റര്‍ ചെയ്‌തത്‌ സ്‌കോര്‍പിയോ എന്ന പേരില്‍; ധോണിക്ക്‌ പിഴ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത തന്റെ കാറിന് ഫൈനോടെ അഞ്ചു വര്‍ഷത്തെയോ അല്ലെങ്കില്‍ ഒറ്റത്തവണയായോ നികുതി അടയ്ക്കണമെന്ന് റാഞ്ചി ആര്‍.ടി.ഒ നിര്‍ദ്ദേശിച്ചു.

ധോണിക്ക്‌ വാഹനങ്ങളോടുള്ള പ്രേമം ഏവര്‍ക്കും അറിയാവുന്നതാണ്‌. എന്നാല്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി ധോണി ഉപയോഗിക്കുന്ന ഹമ്മര്‍ വാഹനം ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്‌. കാരണം മറ്റൊന്നുമല്ല ഹമ്മര്‍ റജിസ്‌റ്റര്‍ ചെയ്‌തത്‌ സ്‌കോര്‍പിയോ എന്ന പേരിലാണ്‌.

ഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥന് ധോനിയുടെ വാഹനത്തിന്റെ വിവരങ്ങള്‍ ചേര്‍ത്തപ്പോള്‍ ഉണ്ടായ ആശയക്കുഴപ്പമാണ് പിഴവിനു കാരണമെന്ന് റാഞ്ചി ആര്‍.ടി.ഒ പറഞ്ഞു. റജിസ്‌ട്രേഷന്‍ സമയത്ത്‌ കാറിന്റെ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്ന സമയം ഹമ്മര്‍ എന്നൊരു ഓപ്‌ഷന്‍ റജിസ്‌ട്രര്‍ ചെയ്‌തയാള്‍ക്ക്‌ ലഭിച്ചില്ല. തുടര്‍ന്ന്‌ ഇയാള്‍ ഹമ്മര്‍ എന്ന്‌ എഴുതേണ്ടയിടത്ത്‌ സ്‌കോര്‍പിയോ സെലക്‌ട് ചെയ്യുകയായിരുന്നുഎന്ന്‌ റാഞ്ചി ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ പറഞ്ഞു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close