പെഷവാറില്‍ ബസിലുണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ചു പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ പെഷവാറിലുണ്ടായ  സ്‌ഫോടനത്തില്‍ 165 പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുന്നതിനായുളള ബസിനുള്ളിലാണ് സ്‌ഫോടനം നടന്നത്. 25ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും പാക് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സംഭവ സമയത്ത് അന്‍പതോളം സര്‍ക്കാര്‍ ജീവനക്കാര്‍ ബസിനുള്ളില്‍ ഉണ്ടായിരുന്നു.

സദ്ദര്‍ എന്ന സ്ഥലത്ത് തിരക്കേറിയ തെരുവിലാണ് സ്‌ഫോടനമുണ്ടായത്. നാലു കിലോ ഭാരമുള്ള സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെരിച്ചതെന്ന് വദഗ്ദ്ധര്‍ പറഞ്ഞു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഇത് സ്‌ഫോടക ശേഷി വര്‍ദ്ധിപ്പിക്കാനായി ബസിന്റെ ഗ്യസ് ടാങ്കിലാണ് ഘടിപ്പിച്ചിരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close