ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും ജാമ്യം

രാജ്യദ്രോഹക്കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തിരുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികളായിരുന്ന ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്ക് ജാമ്യം ലഭിച്ചു. ആറുമാസത്തെ ഇടക്കാല ജാമ്യമാണ് ഇവര്‍ക്ക് ലഭിച്ചത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 25,000 രൂപ വീതം ഇവര്‍ കോടതിയില്‍ കെട്ടിവെക്കണം. ഇരുവരും ഡല്‍ഹി വിട്ടു പോകരുതെന്നും കോടതി ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാര്‍ഷികാഘോഷത്തിന്റെ മുഖ്യ സംഘാടകനാണ് ഉമര്‍ ഖാലിദെന്നാണ് ആരോപണം.ഈ പരിപാടിക്കിടെയാണ് ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ന്നത്. ഇതേ സംഭവത്തില്‍ അറസ്റ്റിലായ കനയ്യ കുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close