പരിശോധന പൂര്‍ത്തീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ (സ്വീപ്) കുടുംബശ്രീയെയും സന്നദ്ധസംഘടനകളെയും പങ്കാളികളാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ . തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

1999 കണ്‍ട്രോള്‍ യൂണിറ്റുകളും 2508 ബാലറ്റ് യൂണിറ്റുകളും ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ ഉപയോഗിക്കാനുള്ള 182 വിവി പാറ്റ് മെഷീനുകളും സജ്ജമായി. യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തീകരിച്ചു.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ഡേറ്റാ എന്‍ട്രി പൂര്‍ത്തിയായി. 1747 സ്ഥാപനങ്ങളില്‍നിന്നുള്ള 15,474 പേരുടെ വിവരങ്ങളാണ് എന്‍ട്രി ചെയ്തിരിക്കുന്നത്.

അനധികൃത പണമൊഴുക്കും മദ്യക്കടത്തും തടയാനായി നിയോഗിച്ച ഫ്‌ളൈയിങ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. ഓരോ റിട്ടേണിങ് ഓഫീസര്‍മാരുടെ കീഴിലും മൂന്നു ഫഌയിങ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. നിയമസഭാ മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളുടെ പരിശോധന പൂര്‍ത്തിയാക്കി. മാതൃകാ പോളിങ് സ്റ്റേഷനുകളും വനിതാ പോളിങ് സ്‌റ്റേഷനുകളും തിരഞ്ഞെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close