ഖത്തറിലെ ഇന്ത്യന്‍ എംബസി ദഫ്നയിലേക്ക് മാറ്റുന്നു

സ്ഥലപരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന ഖത്തറിലെ ഇന്ത്യന്‍ എംബസി രാജ്യത്തെ തിരക്കേറിയ പ്രദേശമായ വെസ്റ്റ് ബേയിലെ വാടകകെട്ടിടത്തിലേക്ക് മാറും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും ഏതാനും മാസങ്ങള്‍ക്കകം മാറാന്‍ സാധിക്കുമെന്നും എംബസി അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ എംബസിക്ക് വേണ്ടി പുതിയ കെട്ടിടം വാടകക്കെടുക്കാന്‍ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. ഇതുസംബന്ധിച്ച ഒന്നിലേറെ തവണ പത്രപരസ്യങ്ങളും നല്‍കിയിരുന്നു.
ദോഹയില്‍ മിക്ക രാജ്യങ്ങളുടെയും എംബസികള്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റ്ബേയിലാണ് ഡിപ്ളോമാറ്റിക് ഏരിയ. ഈ ഭാഗത്ത് തന്നെയാണ് എംബസി പുതിയ കെട്ടിടംതേടിയിരുന്നത്. നിലവില്‍ പഴയ ഹിലാലില്‍ പാര്‍പ്പിടമേഖലയിലെ വില്ലയിലാണ് എംബസിയുടെ പ്രവര്‍ത്തനം. എംബസിയിലെ അസൗകര്യങ്ങള്‍ ഇവിടെയത്തെുന്നവരുടെ സ്ഥിരം പരാതിയായിരുന്നു.
എംബസി മാറുന്നത് സാധാരണക്കാര്‍ക്ക് അത്രകണ്ട് സൗകര്യപ്രദമാവില്ളെന്നാണ് സൂചന.
നൂറോളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലസൗകര്യമുള്ള കെട്ടിടമാണ് എംബസി തേടിയതെങ്കിലും, ഇപ്പോള്‍ കണ്ടുവെച്ച കെട്ടിടത്തില്‍ പൊതുജനങ്ങള്‍ക്ക് വാഹന പാര്‍ക്കിങിന് കാര്യമായ സൗകര്യമില്ല.

രാജ്യത്തെ ഏറ്റവുമധികം തിരക്കുള്ള എംബസിയാണ് ഇന്ത്യന്‍ എംബസി. വെസ്റ്റ് ബേയിലേക്ക് എംബസി മാറ്റുന്നതിന് ഡല്‍ഹിയില്‍ നിന്നും അനുമതി ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ തിരക്കേറിയ സ്ഥലത്തേക്ക് എംബസി മാറ്റുന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയെക്കുമെന്നാണ് സൂചന.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close