ജയരാജന്റെ ജാമ്യാപേക്ഷ നാളത്തേയ്ക്ക് മാറ്റി

കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപി‌എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. തലശേരി സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്.

അന്വേഷണ സംഘത്തോട് പൂര്‍ണമായും സഹകരിച്ച ജയരാജന് ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്.കോടതിയില്‍ കീഴടങ്ങിയ ജയരാജനില്‍ നിന്നും വ്യക്തമായ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും പൂര്‍ണമായും പൊലീസ് കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നും ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് കൊണ്ട് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close