തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിഎസി ലളിത

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ചലച്ചിത്ര താരം കെപിഎസി ലളിത. കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കീഴ്ഘടകങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്‍മാറ്റം.ആരോഗ്യ കാരണങ്ങളാലാണ് മത്സരിക്കാത്തത് എന്നാണ് വിശദീകരണം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് എന്നും ബഹുമാനവും സ്‌നേഹവും ആദരവുമുണ്ട്. അതുകൊണ്ടാണ് കോടിയേരി വിളിച്ചപ്പോള്‍ സമ്മതം പറഞ്ഞത്.പൂനയില്‍ ഉള്ളപ്പോഴാണ് കോടിയേരി സഖാവ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കുന്നുണ്ടെന്ന് കാര്യം പറഞ്ഞത്. ഇന്നലെയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയപ്പോള്‍ ഒരു മണിക്കൂറുപോലും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കാലിന് വേദനയുണ്ട്. കൂടാതെ നടക്കാനും പ്രശ്‌നമുണ്ട് ലളിത പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close