സവര്‍ക്കര്‍ ഒറ്റുകാരനെന്ന് കോണ്‍ഗ്രസ്

സവര്‍ക്കര്‍ ഒറ്റുകാരനെന്ന് കോണ്‍ഗ്രസ്. ഭഗത് സിംഗ് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് സവര്‍ക്കറെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. ഭഗത്സിംഗിനെ രക്തസാക്ഷിയെന്നും സവര്‍ക്കറെ ഒറ്റുകാരനെന്നും അടയാളപ്പെടുത്തിയിട്ടുള്ള രണ്ട് ചിത്രങ്ങളാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്. ഭഗത് സിംഗിനെ 1931 മാര്‍ച്ച് 23 നാണ് ബ്രീട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത്. അതിന്റെ ഓര്‍മ്മദിനമായ ഇന്നാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

ഭഗത് സിംഗ് 1913 ല്‍ ബ്രീട്ടീഷ് ഭരണകൂടത്തിനെഴുതിയ കത്തില്‍ ഇന്ത്യാ രാജ്യവും ബ്രീട്ടനും തമ്മില്‍ യുദ്ധം നടക്കുകയാണെന്നും തങ്ങള്‍ അതില്‍ പങ്കെടുത്തതിനാല്‍ തങ്ങള്‍ യുദ്ധകുറ്റവാളികളാണെന്നുമാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ സവര്‍ക്കര്‍ അതേ വര്‍ഷം ബ്രീട്ടീഷുകാര്‍ക്കെഴുതിയ കത്തില്‍ തന്നെ ബ്രീട്ടീഷ് ഭരണകൂടത്തിന്റെ കരുണയാല്‍ വിട്ടയച്ചാല്‍ ഇംഗ്ലീഷ് ഭരണകൂടത്തോട് എന്നും നന്ദിയുള്ളവനായിരിക്കുമെന്നും ഭരണഘടയുടെ പുരോഗതിക്ക് വേണ്ടി ശ്രമിക്കാമെന്നുമാണ് സവര്‍ക്കര്‍ എഴുതിയിരിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close