2030ലെ ലോകകപ്പ് വേദി ഇംഗ്ലണ്ടിലോ?

2030 ലെ ലോകകപ്പ് വേദി ഇംഗ്ലണ്ടിലാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി രാജ്യം. ലോകകപ്പ് ശ്രമവുമായി മുന്നോട്ട് പോകാന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചുവെന്ന് ചെയര്‍മാന്‍ ഗ്രെഗ് ക്ലാര്‍ക്ക് പറഞ്ഞു. യുവേഫയുടെ പിന്തുണയോടെയാവും ഇംഗ്ലണ്ട് ലോകകപ്പിന് ശ്രമിക്കുക.

റഷ്യന്‍ ലോകകപ്പിന് മുമ്പേ 2022 ലെ ലോകകപ്പ് വേദി പ്രഖ്യാപിച്ചിരുന്നു. ഖത്തറിലാണ് 2022ലെ ലോകകപ്പ് നടക്കുക. കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളിലുമായാണ് 2026ലെ ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുക.

1996ലെ യൂറോ കപ്പാണ് ഇംഗ്ലണ്ടില്‍ അവസാനമായി നടന്ന പ്രധാന ടൂര്‍ണമെന്റ്. തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, ഉറൂഗ്വേ, പരാഗ്വേ എന്നിവരും 2030ലെ ലോകകപ്പിനായി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Show More

Related Articles

Close
Close