മെഹ്ബൂബ മുഫ്തിയെ പിഡിപി- ബിജെപി മുന്നണി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തു

ജമ്മു കാശ്മീരില്‍ പിഡിപിയും ബിജെപിയും ചേര്‍ന്ന് വീണ്ടും മന്ത്രിസഭ രൂപീകരിക്കാന്‍ തീരുമാനമായി. നിയമസഭാകക്ഷി നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തു.

ഇതോടെ ജമ്മുകാശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകും മെഹബൂബ മുഫ്തി.
തന്നെ വീണ്ടും തെരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്നും നിങ്ങളുടെ പിന്തുണയാണ് തന്റെ ശക്തിയെന്നും യോഗത്തിന് ശേഷം മെഹബൂബ പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെഹബൂബ കഴിഞ്ഞ ദിവസം ദില്ലിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബിജെപിയുമായി ചേര്‍ന്ന് വീണ്ടും മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനത്തിലേക്ക് മെഹ്ബൂബ എത്തിയത്.

അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹാരയില്‍ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ ശവകുടീരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മെബബൂബ യോഗത്തിനെത്തിയത്. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണശേഷമാണ് സഖ്യസര്‍ക്കാര്‍ അനിശ്ചിതത്വത്തിലായത്. പിഡിപിക്ക് 27ഉം ബിജെപിക്ക് 26 ഉം എംഎല്‍എമാരുമാണുള്ളത്.

 

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close