ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍ ഗതിമാന്‍ എക്‌സ്പ്രസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിനെന്ന ബഹുമതിയുമായി ഗതിമാന്‍ എക്‌സ്പ്രസ് ചൊവ്വാഴ്ച മുതല്‍ ഓടിത്തുടങ്ങും.  രാവിലെ പത്ത് മണിക്ക് റെയില്‍ ഭവനില്‍ നിന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റിമോട്ട് കണ്‍ട്രോളില്‍ ട്രെയിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കും. ബുധനാഴ്ച മുതലാകും യാത്രക്കാര്‍ക്ക് ഈ ഗതിമാനില്‍ കയറാന്‍ അവസരമൊരുങ്ങുക. തുഗ്ലക്കാബാദ് ആഗ്ര സെക്ടറില്‍ മണിക്കൂറില്‍ 160 കിലോമീറ്റാണിതിന്റെ വേഗം. നേരത്തെ 120 കിലോമീറ്റര്‍ വേഗതയാണ് നിശ്ചയിച്ചിരുന്നത്.

ആദ്യഘട്ടത്തില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് 90 മിനിറ്റ് കൊണ്ട് എത്തിച്ചേരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇത് ചിലപ്പോള്‍ 110 മിനിറ്റ് വരെയായി വര്‍ദ്ധിക്കുമെന്നും നിഗമനമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.  ഹസ്രത് നിസാമുദ്ദീനില്‍ നിന്ന് ആഗ്രയിലേക്കാണ് കന്നിയാത്ര. നൂറി മിനിറ്റില്‍ ഈ യാത്ര പൂര്‍ത്തിയാകും. നേരത്തെ ന്യൂഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്കാണ് ഗതിമാന്റെ യാത്ര നിശ്ചയിച്ചിരുന്നത്. സെമി ബുള്ളറ്റ് ട്രെയിനാണിത്.

എക്‌സിക്യൂട്ടീവ് ക്ലാസുകളും ചെയര്‍കാറുകളുമടക്കം 12 കോച്ചുകളാണ് ഗതിമാനിലുണ്ടാകുക. ഉദ്ഘാടന ഓട്ടത്തില്‍ തന്നെ യാത്രക്കാര്‍ക്കായി ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഒരുക്കണമോയെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഗതിമാനില്‍ യാത്രക്കാരെ സ്വീകരിക്കാനും അവര്‍ക്ക് വേണ്ട സേവനങ്ങള്‍ക്കുമായി ട്രെയിന്‍ ഹോസ്റ്റുമാരും ഹോസ്റ്റസുമാരുമുണ്ടാകും.

നീലനിറത്തിലുളള യൂണിഫോമാണ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരുടെ ടിക്കറ്റ് പരിശോധന അടക്കമുളളവ ഇവരാകും നടത്തുക. ഇതിന് പുറമെ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളും ഗതിമാനിലാസ്വദിക്കാനാകും. കോണ്ടിനെന്റല്‍, ഇന്ത്യന്‍, ഇറ്റാലിയന്‍ തുടങ്ങിയ വിഭവങ്ങള്‍

Show More

Related Articles

Close
Close