മോദി ഇന്ന് സൗദി അറേബ്യയില്‍……

അമേരിക്കയിലെ ഔദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലേക്ക് യാത്ര തിരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ തലസ്ഥാനമായ  റിയാദിലെത്തുന്ന മോദിയുടെ സന്ദര്‍ശനം രണ്ടുദിവസം നീളും.   പ്രധാനമന്ത്രിയായതിനുശേഷം ആദ്യമായി സൗദിയിലെത്തുന്ന മോദിക്ക് രണ്ടുദിവസവും തിരക്കിട്ട  പരിപാടികളാണുള്ളത്. മോദിയെ സ്വീകരിക്കാന്‍ സൗദി രാജാവിന്റെ നേതൃത്വത്തില്‍ രാജ കുടുംബാംഗങ്ങളും ഭരണരംഗത്തെ പ്രമുഖരും എത്തും.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണമനുസരിച്ച് എത്തുന്ന മോദി അദ്ദേഹവുമായി ഔപചാരികമായ ചര്‍ച്ച നടത്തും. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍  നായിഫ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് സൗദിയിലെ പ്രശസ്തമായ മസ്മാക്ക് കോട്ട മോദി സന്ദര്‍ശിക്കും. റിയാദിലെ മെട്രോയുടെ നിര്‍മിണത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍  കമ്പനിയായ എല്‍.ആന്‍ഡ്.ടിയുടെ ഒരു ലേബര്‍ ക്യാമ്പും ഇന്ത്യന്‍ ഐ.ടി. കമ്പനിയായ ടി.സി.എസ്സിന്റെ വനിതാകേന്ദ്രവും മോദി സന്ദര്‍ശിക്കും. ഞായറാഴ്ച തന്നെ മോദി ഇന്ത്യയിലേക്ക് മടങ്ങും.

Show More

Related Articles

Close
Close