കിര്‍പല്‍ സിംഗിന്റെ ദുരൂഹ മരണത്തില്‍ വിശദീകരണം നല്‍കാന്‍ പാകിസ്താനോട് ഇന്ത്യ

കിര്‍പല്‍ സിംഗിന്റെ ദുരൂഹcരണവുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പാക് വിദേശകാര്യ മന്ത്രാലയത്തോടാവശ്യപ്പെട്ടു. ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താന്‍ ജയിലില്‍ ശിക്ഷ അനുഭവിക്കവെ മരിച്ച കിര്‍പല്‍ സിംഗിന്റെ മൃതദേഹം രണ്ട് ദിവസത്തിനു ശേഷവും ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാത്ത സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം പാകിസ്താനോട്  വിശദീകരണം തേടിയത്.

ഇസ്‌ലാമബാദിലെ ഇന്ത്യന്‍ ആക്ടിംഗ് ഹൈക്കമീഷണര്‍ പാകിസ്താനില്‍ ഇന്നുച്ചയോടു കൂടി ഉന്നത തല ചര്‍ച്ചകള്‍ നടത്താനിരിക്കുകയാണ്. മൃതദേഹവും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും കൈമാറണമെന്ന് ചര്‍ച്ചയില്‍ ഹൈക്കമീഷണര്‍  ആവശ്യപ്പെടും.

Show More

Related Articles

Close
Close