വിലക്ക് ലംഘിച്ച് ശബരിമലയില്‍ കയറുമെന്ന് തൃപ്തി ദേശായി

വിലക്ക് ലംഘിച്ച് ശബരിമലയില്‍ പോകുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. മഹാരാഷ്ട്രയിലെ ശനിശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നേടാനായി നടത്തിയ സമരങ്ങളിലൂടെ ശ്രദ്ധേയയായ തൃപ്തി ശബരിമല ദര്‍ശനത്തിന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ പിന്തുണയും അഭ്യര്‍ഥിച്ചു.

സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിനായി വിഎസ് അച്യുതാനന്ദന്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേരത്തെ ശനിശിംഘ്‌നാപൂര്‍ ക്ഷേത്രപ്രവേശനത്തിനായി തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നടത്തിയ നീണ്ട സമരങ്ങള്‍ വിജയം കണ്ടിരുന്നു.

ശബരിമലയില്‍ സ്ത്രീകളെ അകറ്റിനിര്‍ത്തുന്നത് ലിംഗപരമായ വിവേചനവും നിയമവിരുദ്ധമായ നടപടിയുമാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ സ്ത്രീകളുമായിച്ചേര്‍ന്ന് സമരങ്ങള്‍ നടത്തും. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേരളസര്‍ക്കാരിനെ വിമര്‍ശിച്ച തൃപ്തി 41 ദിവസം വ്രതമെടുത്തുതന്നെ താന്‍ ശബരിമല സന്ദര്‍ശിക്കുമെന്ന് പറഞ്ഞു.

Show More

Related Articles

Close
Close