വി.എസ്.അച്ചുതാനന്ദന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം: വെള്ളാപ്പള്ളി

നാവുകൊണ്ടുമാത്രം പണിയെടുക്കുന്ന വി.എസ്.അച്ചുതാനന്ദന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍. പ്രസംഗം മാത്രം തൊഴിലായ വി.എസ്.അച്ചുതാനന്ദനും കുടുംബത്തിനും കോടികളുടെ ആസ്തി എവിടെനിന്നു വന്നുവെന്ന് അന്വേഷിക്കണം. അച്ചുതാനന്ദന്റെയും വി.എം.സുധീരന്റെയും ന്യൂനപക്ഷപ്രേമം തട്ടിപ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വേലിക്കകത്ത് കുടിലില്‍ താമസിച്ചിരുന്ന അച്ചുതാനന്ദന്‍ ഇപ്പോള്‍ മതിലിനകത്തെ കൊട്ടാരത്തിലാണ് താമസിക്കുന്നത്. വെള്ളാപ്പള്ളി പരിഹസിച്ചു. അച്ചുതാനന്ദന്റെ കുടിലിലും കൊട്ടാരത്തിലും താന്‍ പോയിട്ടുണ്ട്. ഈ കൊട്ടാരം കെട്ടാനുള്ള കാശ് എവിടെ നിന്നുണ്ടായി എന്ന് അച്ചുതാനന്ദന്‍ വെളിപ്പെടുത്തണം.എസ്.എന്‍. പുരത്ത് ശ്രീനാരായണ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

മൈക്രോഫിനാന്‍സില്‍ അഴിമതി കാണിച്ചുവെന്ന് വി.എസ്.അച്ചുതാനന്ദന്‍ തെളിയിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യാം. മറിച്ചാണെങ്കില്‍ അച്ചുതാനന്ദന്‍ തല മുണ്ഡനം ചെയ്യണം. വെള്ളാപ്പള്ളി വെല്ലുവിളിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗുരുദേവന്റെ കഴുത്തില്‍ കയറിട്ട ഇടതുപക്ഷത്തെ കാഴ്ചബംഗ്ലാവിലാക്കണം. കൊടുങ്ങല്ലൂര്‍, നാട്ടിക എസ്എന്‍ഡിപി യൂണിയനുകള്‍ സംയുക്തമായാണ് കുടുംബസംഗമം സംഘടിപ്പിച്ചത്. കയ്പമംഗലം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥ്, കെ.കെ.ബിനു, സജീവ് കല്ലട, പി.കെ.രവീന്ദ്രന്‍ തുടങ്ങിയവരും സംസാരിച്ചു.

Show More

Related Articles

Close
Close