നാമനിര്‍ദേശ പത്രിക പിന്‍വലിയ്‌ക്കാനുള്ള സമയം കഴിഞ്ഞു; സ്‌ഥാനാര്‍ത്ഥികളുടെ ഏകദേശ ചിത്രമായി

നിയമസഭാ തെരഞ്ഞെടുപ്പിന്‌ ഇനി 14 ദിവസം മാത്രം. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്‌മ പരിശോധനയും പത്രിക പിന്‍വലിയ്‌ക്കാനുള്ള സമയവും വൈകുന്നേരം മൂന്ന്‌ മണിയോടെ പൂര്‍ത്തിയായി. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിലേയ്‌ക്കുള്ള സ്‌ഥാനാര്‍ത്ഥികളുടെ ഏകദേശ ചിത്രമായി.

ഇടതു– വലതു മുന്നണികൾക്ക് ഭീഷണിയായി പല മണ്ഡലങ്ങളിലും അപര–വിമത ശല്യമുണ്ട്. ശക്തമായ പോരാട്ടം നടക്കുന്ന വടകരയിൽ ആർഎംപി സ്ഥാനാർഥി കെ.കെ. രമയ്ക്ക് അതേ പേരിൽ തന്നെ അപരസ്ഥാനാർഥിയുണ്ട്.

ചെങ്ങന്നൂരിലെ വിമത സ്ഥാനാർഥി ശോഭന ജോർജ് പിന്മാറിയില്ല. ശോഭനയ്ക്കു മോതിരം ചിഹ്നമായി അനുവദിച്ചു.എൽഡിഎഫ് സ്ഥാനാർഥി പ്രതിഭ ഹരിയുടെ അപരയെ പിൻവലിച്ചെങ്കിലും യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന്റെ അപരൻ പിൻവലിച്ചില്ല.

യുഡിഎഫിന് ആറിടത്ത് വിമത സ്ഥാനാർഥികളുണ്ട്. ചെങ്ങന്നൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥിനൊപ്പം സ്വതന്ത്ര സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് ശോഭനാ ജോർജും മൽസരത്തിനുണ്ട്. കോൺഗ്രസ് നേതൃത്വം ഏറെ പരിശ്രമിച്ചിട്ടും ശോഭന ജോർജ് പിൻമാറിയില്ല.

 

Show More

Related Articles

Close
Close