തെരഞ്ഞെടുപ്പിന് ബോംബിന്റെ ആവശ്യം എന്താണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ബിജെപി

ChGJ6VdWUAEylVE

നിയമസഭാ തെരഞ്ഞെടുപ്പിനെ ചോരയില്‍ മുക്കാനുള്ള സിപിഎം ആസൂത്രിത നീക്കത്തിന്റെ തെളിവാണ് നാദാപുരം സംഭവമെന്ന് ബിജെപി. ബോംബ് ഉണ്ടാക്കുന്നതിനിടെ 5 സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും അതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ബോംബിന്റെ ആവശ്യം എന്താണെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് അഡ്വ ജെ ആര്‍ പത്മകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ബോംബ് നിര്‍മ്മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച നരിപ്പറ്റ സ്വദേശി ലിനീഷ് (24) ഡി വൈ എഫ് ഐ നേതാവും സജീവ സിപിഎം പ്രവര്‍ത്തകനുമാണ്. സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കുമാരന്റെ സേഹോദര പുത്രനുമാണ്. ബോംബു സ്‌ഫോടനത്തില്‍ പങ്കില്ലെന്നാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. നേതാക്കളുടെ വാക്കുകേട്ട് ബൊംബു നിര്‍മ്മിക്കാനായി തയ്യാറായവരെ തള്ളിപ്പറയാതിരിക്കാനെങ്കിലും സിപിഎം തയ്യാറാകണം.

വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സിപിഎം പിന്‍മാറണം. കേരളം ആഗ്രഹിക്കുന്നത് സമാധാനമാണ്. കൊലക്കേസ് പ്രതിയായ പി ജയരാജന് കണ്ണൂരില്‍ പ്രവേശിക്കാന്‍ പറ്റാതെ വന്നതോടെ സിപിഎം ബോംബ് നിര്‍മ്മാണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിപ്പിക്കുകയാണ്. ഫേസ്ബുക്കിലൂടെ നാട്ടുകാരെ മുഴുവന്‍ ഉപദേശിക്കുന്ന വിഎസ് അച്യുതാനന്ദന്‍ സ്വന്തം പാര്‍ട്ടിക്കാരെക്കൂടി ഉപദേശിക്കാന്‍ അല്‍പ്പം സമയം കണ്ടെത്തണം. സിപിഎം അധികാരത്തിലെത്തിയാല്‍ എന്ത് സംഭവിക്കും എന്നുള്ളതിന്റെ സാംപിള്‍ ആണ് നാദാപുരത്തേത്. വേണ്ടി വന്നാല്‍ പോലീസ് സ്‌റ്റേഷന് മുന്നിലും ബോംബ് ഉണ്ടാക്കുമെന്ന് പറഞ്ഞ നേതാവ് നയിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ല എന്നും പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Show More

Related Articles

Close
Close