ആന്റണിയ്‌ക്കെതിരെ തെര. കമ്മീഷന് പരാതി

രാജ്യത്ത് വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം നല്‍കുന്നുവെന്നു ചൂണ്ടിക്കാട്ടി എ.കെ. ആന്റണിയ്‌ക്കെതിരെ കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുപ്പു പരാതി നല്‍കി. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് ബിജെപി അദ്ധ്യക്ഷന്‍ പരാതി നല്‍കിയത്. ബിജെപി കേരളത്തില്‍ വിജയിച്ചാല്‍ സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപം ഉണ്ടാകുമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ആന്റണിയുടെ പ്രസ്താവന സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.

”എങ്ങനെ ജനങ്ങളെ ഭിന്നിപ്പിക്കാം. എങ്ങനെ ജനങ്ങള്‍ക്കിടയില്‍ മതില്‍ക്കെട്ടുകള്‍ ഉണ്ടാക്കാം. എങ്ങനെ സാമുദായിക ചേരിതിരിവു ഉണ്ടാക്കാം. എങ്ങനെ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാം. ഇതു കേന്ദ്ര സര്‍ക്കാരിന്റെ, കേന്ദ്ര ഭരണ കക്ഷിയുടെ മുഖ്യ അജണ്ടയാണ്. അവര്‍ക്കു വളരാനുള്ള മണ്ണായിട്ട് അവര്‍ കാണുന്നത് വര്‍ഗ്ഗീയ ധ്രുവീകരണം ആണ്. സാമുദായിക ധ്രുവീകരണം ആണ്. മത സ്പര്‍ദ്ധ ഉണ്ടാക്കലാണ്. മത വിദ്വേഷമുണ്ടാക്കലാണ്. അതില്‍ക്കൂടി വളരണമെന്നാണ് അവര്‍ കരുതുന്നത്. അതില്‍ ഇന്നു വരെ വിജയിക്കാത്ത ഒരു സ്റ്റേറ്റ് ആണ് കേരളം. ആ സ്റ്റേറ്റ് ആയ കേരളത്തില്‍ പോലും ഒരു വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുക, സാമുദായിക ധ്രുവീകരണം ഉണ്ടാക്കുക. ഇതാണ് ബിജെപി യുടെ ദേശീയ നേതൃത്വത്തിന്റെ അജണ്ട,” എന്നായിരുന്നു ആന്റണി പറഞ്ഞത്.

ബിജെപിയും അതിന്റെ നേതാക്കളും വര്‍ഗ്ഗീയവാദികളാണെന്ന് ചിത്രീകരിച്ച് കേരളത്തിലെ മതേതരമനസ്സുകളില്‍ ഭീതിയുണ്ടാക്കാന്‍ ഉള്ള ബോധപൂര്‍വ്വ ശ്രമമാണെന്ന് കുമ്മനം പരാതിയില്‍ വ്യക്തമാക്കുന്നു.

ഗുരുതരവും തികച്ചും തെറ്റായതുമായ പ്രസ്താവനയാണിത്.  എന്‍ഡിഎ, ബിജെപി സ്ഥാനാര്‍ത്ഥികളോട് മതേതര വോട്ടര്‍മാര്‍ക്ക് വെറുപ്പും വിദ്വേഷവും ഉണ്ടാക്കാനുള്ള ബോധപൂര്‍വമുള്ള കൗശലമാണ് നടത്തിയത്.

 

Show More

Related Articles

Close
Close