കോഹ്ലിക്ക് പരിക്ക്; കൈയില്‍ ഏഴ് തുന്നിക്കെട്ടുകള്‍

ViratInjuryകൊല്‍ക്കത്തക്കെതിരെ നടന്ന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ വിരാട് കോഹ്ലിക്ക് പരിക്ക്. ഡെവിംഗ് ക്യാച്ചിനു ശ്രമിക്കുന്നതിനിടെ ഇടതുകൈയിലാണ് പരിക്കേറ്റത്.കൈയ്യില്‍ ഏഴു തുന്നിക്കെട്ടുകള്‍ ഉണ്ടെങ്കിലും ബുധനാഴ്ച്ച കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ നിര്‍ണായകമത്സരത്തില്‍ കളിക്കാനിറങ്ങുമെന്ന് കോഹ്‌ലി വ്യക്തമാക്കി.

നിലവില്‍ 12 കളികളില്‍ 12 പോയിന്റുള്ള ബാംഗ്ലൂര്‍ ടീം അഞ്ചാംസ്ഥാനത്താണ്. ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകു.അതുകൊണ്ട് തന്നെ ഇനിയുള്ള രണ്ടു മത്സരങ്ങളും ബാംഗ്ലൂര്‍ ടീമിന് ജീവന്‍മരണ പോരാട്ടമാണ്.

Show More

Related Articles

Close
Close