സംസ്ഥാനത്ത് രൂക്ഷമായ കടലാക്രമണം,ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

sea/alappuzhaബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തേത്തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമാകുന്നു. പത്തൊൻപതാം തീയതി വരെ അങ്ങിങ്ങായി ശക്തമായ മഴ രേഖപ്പെടുത്തുമെന്ന് തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.

പള്ളിത്തോട്, ചാപ്പക്കടവ്, അന്ധകാരനഴി, ഒറ്റമശ്ശേരി, ആയിരംതൈ, കരൂര്‍, വാടയ്ക്കല്‍, പുറക്കാട് പതിനെട്ടാം വാര്‍ഡ്, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലാണ് കടല്‍ക്ഷോഭമുണ്ടായത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു. ഇത് സംബന്ധിച്ച്‌ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു.

നിരവധി വീടുകള്‍ അപകട ഭീഷണിയിലായതിനെത്തുടര്‍ന്ന് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കടൽഭിത്തിയെ അതിജീവിച്ച് തിരമാലകൾ വീടുകൾ വരെയെത്തിത്തുടങ്ങി. തീരദേശപാതയിൽ വെളളം കയറിയതായി റിപ്പോർട്ടുണ്ട്. ചെല്ലാനം മുതൽ ചേർത്തല വരെ രൂക്ഷമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്.

Show More

Related Articles

Close
Close