പ്രധാനമന്ത്രിയെ അസഭ്യം പറഞ്ഞ് ഫെയ്സ് ബുക്കിൽ വീഡിയോ; ചെങ്ങന്നൂർ സ്വദേശിക്കെതിരെ വ്യാപക പ്രതിഷേധം

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ സോഷ്യൽമീഡിയ വഴി അപമാനിച്ച ചെറിയനാട് സ്വദേശി സോണി വിൻസെന്റിന് എതിരെ ബിജെപി ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പരാതി നൽകി.
com

മലേഷ്യയിലെ ക്വാലാലംപൂരിൽ എ വി എസ് മോട്ടോർസ് ജീവനക്കാരൻ എന്നു കരുതപ്പെടുന്ന ആലപ്പുഴ ചെറിയനാട് സ്വദേശി സോണി വിൻസെൻറ് ആണ് ഫെയ്സ്ബുക്ക്‌ വഴിയും വാട്ട്‌സ് ആപ് വഴിയും പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ സ്വയം ചിത്രീകരിച്ചു പ്രചരിപ്പിച്ചത്.

സോണി വിൻസെന്‍റിനെതിരെ രാജ്യത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ബിജെപി പ്രവർത്തകർ പരാതി നല്കിയിട്ടുണ്ട്. എന്നാൽ പ്രതിഷേധം വ്യാപകമായതോടെ ക്ഷമാപണം നടത്തി, രക്ഷപ്പെടാനാണ് സോണി വിൻസെന്‍റിന്‍റെ ശ്രമം.

com333
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌ .ചെങ്ങന്നൂർ ഡി വ്വൈ എസ് പി ക്ക് പരാതി നൽകിയിരിക്കുന്നത് .സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ അനേകം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.ഇതിനെ തുടർന്ന് ഇയാൾ തന്റെ ഫെയ്സ്ബുക്ക്‌ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്ത നിലയിൽ ആണ് ഇപ്പോൾ .പ്രധാനമന്ത്രിയുടെ സോമാലിയ പരാമർശത്തെ വിമർശിച്ചായിരുന്നു ഇയാളുടെ പ്രതികരണം. വളരെ മോശമായ രീതിയിലാണ് വീഡിയോയിൽ, പ്രധാനമന്ത്രിയ്ക്കും, ബിജെപിയ്ക്കുമെതിരെ സോണി സംസാരിക്കുന്നത്.

Show More

Related Articles

Close
Close