നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും

countingനിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടു മുതല്‍ ആരംഭിക്കും. ജില്ലകളില്‍ തയ്യാറാക്കിയിട്ടുള്ള 80 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി 30 മിനിട്ടുകള്‍ക്കുശേഷം മറ്റു മേശകളില്‍ വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങും. വിവരങ്ങള്‍ അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കും.

ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ആദ്യ രണ്ട് സ്ഥാനാര്‍ത്ഥികളുടെ വോട്ടുകളുടെ വിവരങ്ങളും ലീഡ് നിലയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ www.ceo..kerala.gov.in വെബ്‌സൈറ്റില്‍ തല്‍സമയം ലഭ്യമാകും.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം, ജില്ലാ കളക്ടറേറ്റുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി മീഡിയ സെന്ററുകളും പ്രവര്‍ത്തിക്കും. രാവിലെ ഒമ്പതോടെ ആദ്യഫല സൂചനകള്‍ ലഭിച്ചു തുടങ്ങും.

ഓരോ മണ്ഡലത്തിന്റെയും വോട്ടെണ്ണല്‍ ഹാളുകളില്‍ വരണാധികാരികളുടേതടക്കം 15 മേശ ഉണ്ടാകും. ആദ്യം പോസ്റ്റല്‍ വോട്ടാണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി 30 മിനിറ്റിനുശേഷം മറ്റ് മേശകളില്‍ വോട്ടിങ് യന്ത്രങ്ങളിലും വോട്ട് എണ്ണും. ഇടത് തംരഗമുണ്ടാവുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഇടത് മുന്നണി നേതാക്കളും പ്രവര്‍ത്തകരും.

Show More

Related Articles

Close
Close