പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

pinarayi-vijayanസംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയൻ ചുമതലയേൽക്കാൻ ധാരണയായി. കേന്ദ്രനേതാക്കൾ പങ്കെടുത്ത പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് വിഷയത്തിൽ തീരുമാനമെടുത്തത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം സംസ്ഥാന സമിതി യോഗം അംഗീകരിക്കും.

എകെജി സെന്ററില്‍ രാവിലെ നടന്ന സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് കേന്ദ്രകമ്മിറ്റി ക്ഷണിതാവായ വിഎസ് അച്യുതാനന്ദനെ വിളിച്ച് വരുത്തിയിരുന്നു. തീരുമാനം വി.എസ്. അച്യുതാനന്ദനെ അറിയിച്ചു.

ധര്‍മ്മടത്ത് നിന്നും 36095 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്‍ അഞ്ചാംതവണ നിയമസഭയിലേക്ക് എത്തുന്നത്. 1970ല്‍ 26ാം വയസില്‍ കൂത്തുപറമ്പില്‍ നിന്നുമാണ് പിണറായി വിജയന്‍ ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. തുടര്‍ന്ന് 1977,1991,1996 എന്നീ വര്‍ഷങ്ങളില്‍ എംഎല്‍എയായിരുന്നു. 1996 മുതല്‍ 1998 വരെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയും ആയിരുന്നു. സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവര്‍ത്തിച്ച പിണറായി വിജയന്‍ 1998 മുതല്‍ 2015 വരെ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു.

Show More

Related Articles

Close
Close