ഇന്ത്യ പുനരുപയോഗത്തിന് കഴിയുന്ന ബഹിരാകാശ വാഹനം വിക്ഷേപിച്ചു

rlvഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ പുനര്‍വിക്ഷേപണം നടത്താനാകുന്ന ബഹിരാകാശ വാഹനം ഇന്ന് വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യന്‍ സമയം രാവിലെ 7നാണ് ബഹിരാകാശ വാഹനം വിക്ഷേപിച്ചത്.

2011-ല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മാത്രമാണ് ഇത്തരത്തിലുള്ള ബഹിരാകാശ വാഹനം നിര്‍മിച്ചിട്ടുള്ളത്. പുനരുപയോഗത്തിന് കഴിയുന്ന ബഹിരാകാശ വാഹനമായതിനാല്‍ വിക്ഷേപണച്ചെലവ് പത്തില്‍ ഒന്നായി കുറയ്ക്കാനാവുമെന്ന് ഐഎസ്ആര്‍യിലെ ശാസ്ത്രജ്ഞര്‍ കരുതുന്നു.

600 ശാസ്ത്രജ്ഞരാണ് നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജി ഡെമണ്‍സ്‌ട്രേറ്റര്‍ (RLD-TD) ഉപയോഗിച്ച് നിര്‍മിച്ച വാഹനം വിജയകരമായി വിക്ഷേപണം നടത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു.

ബഹിരാകാശ ദൗത്യങ്ങളുടെ ചെലവുചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക ആര്‍എല്‍വികള്‍ വികസിപ്പിക്കുന്നത്. നിലവില്‍ ഒരു കിലോഗ്രാം ഭാരം ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിന് 20,000 ഡോളറാണ് ചെലവാകുന്നത്. നേരത്തെ നാസ അതിന്റെ പുനരുപയോഗത്തിന് കഴിയുന്ന ബഹിരാകാശ വാഹനം 135 തവണയാണ് ദൗത്യത്തിനായി ഉപയോഗിച്ചത്.

Show More

Related Articles

Close
Close