പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് നിരോധനം

carപത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളെ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍, പൊതുഗതാഗതത്തിനും തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യത്തിനുമുള്ള വാഹനങ്ങള്‍ ഒഴികെയുള്ളവ രജിസ്റ്റര്‍ ചെയ്യുന്നതും താല്കാലികമായി തടഞ്ഞിട്ടുണ്ട്.

ഒരു മാസത്തിന് ശേഷം ഇത്തരം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയാല്‍ ഇവ പിടിച്ചെടുക്കണം. കൂടാതെ ഓടുന്ന ഓരോ ദിവസത്തിനും പതിനായിരം രൂപ പിഴ ഈടാക്കണമെന്നും ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ഗ്രീന്‍ ട്രിബ്യൂണല്‍ ബഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഹെവി ലൈറ്റ് മോട്ടോര്‍ ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. ലോയേഴ്‌സ് എന്‍വയോണ്‍മെന്റ് അവെയര്‍നസ് ഫോറം എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.ദില്ലിയിലേപ്പോലെ കേരളത്തിലും പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളും ലോറികളും കാറുകളും ഓട്ടോകളുമെല്ലാം വിഷം തുപ്പുന്നവയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഗ്രീന്‍ ടൈബ്ര്യൂണലിന്റെ പ്രത്യേക സര്‍ക്ക്യൂട്ട് ബഞ്ച് ഹൈക്കോടതിയില്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി ഈ പ്രത്യേക ബഞ്ചിനു കീഴിലായിരിക്കും വരിക. 14 ഓളം കേസുകളാണ് കോടതിയുടെ ആദ്യ സിറ്റിങില്‍തന്നെ പരിഗണനയ്ക്ക് വരിക.

Show More

Related Articles

Close
Close