സിറിയയിലെ തീരനഗരങ്ങള്‍ കേന്ദ്രീകരിച്ച് സ്‌ഫോടന പരമ്പര

SYRIA-CONFLICT-DAMASCUS-BOMBസിറിയയിലെ തീരനഗരങ്ങൾ കേന്ദ്രീകരിച്ച് സ്ഫോടന പരന്പര. പ്രസിഡന്‍റ് ബാഷർ അൽ അസദിന്‍റെ അധീനതയിലുളള പ്രദേശങ്ങളിൽ നടന്ന ശക്തമായ സ്ഫോടനങ്ങളിൽ 100ലേറെ പേർ മരിച്ചു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഭീകരർ ഏറ്റെടുത്തു. സിറിയൻ പ്രസിഡന്‍റ് ബാഷർ അൽ അസദിന് വ്യക്തമായ സ്വാധീനമുളള പ്രദേശങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നത്. അസദ് സേനയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് ഐഎസ് ഭീകരർ വ്യക്തമാക്കി. സർക്കാരിന്‍റെ അധീനതയിലുളള റഷ്യൻ സേനയെ വിന്യസിച്ച പ്രദേശങ്ങളിലാണ് സ്ഫോടന പരന്പര.

ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. സിറിയയിലെ വിവിധ പ്രവിശ്യകളിൽ ബാഷർ അൽ അസദിന്‍റെ നിയന്ത്രണത്തിലുളള സർക്കാർ സേനയും ഐഎസ് ഭീകരരും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്.

രണ്ട് കാർ ബോംബ് സ്ഫോടനങ്ങൾ ഉൾപ്പടെ ഏഴോളം ചാവേർ സ്ഫോടനങ്ങൾ ഉണ്ടായതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സിറിയൻ തീരനഗരങ്ങളായ ജെബല്ലയിലും, ടാർടൗസിലുമാണ് സ്ഫോടനങ്ങൾ. ജെബല്ലയിൽ 48 പേരും ടാർടൗസിൽ 50 ലേറെ പേരും മരിച്ചതായി സിറിയൻ സേന അറിയിച്ചു.

Show More

Related Articles

Close
Close