പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

pinari CMകേരളത്തിന്റെ പതിനാലാം നിയമസഭയിലെ മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. നായനാർ മന്ത്രിസഭയിൽ വൈദ്യുതവകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയൻ ഇത് അഞ്ചാം തവണയാണ് നിയമസഭയിലെത്തുന്നത്.സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, മുതിർന്ന സിപിഐ(എം) നേതാവ് വി എസ്. അച്യുതാനന്ദൻ എംഎൽഎ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, മുൻ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ എംഎൽഎ, നടന്മാരായ മമ്മൂട്ടി, ദിലീപ്, ടിനി ടോം, സുരേഷ് കൃഷ്ണ, സംവിധായകരായ ഷാജി കൈലാസ്, ബി.ഉണ്ണികൃഷ്ണൻ, രഞ്ജിത്ത്, രൺജിപണിക്കർ, ശങ്കർ രാമകൃഷ്ണൻ ഇന്നസെന്റ് എംപി,മുകേഷ് എംഎൽഎ തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങിന് സാക്ഷിയാകാൻ എത്തിയത്. 30,000 പേർക്ക് സത്യപ്രതിജ്ഞ കാണാനുള്ള വിപുലമായ സംവിധാനങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നു.
cm2

പത്തൊൻപതംഗ മന്ത്രിസഭയിൽ, മുഖ്യമന്ത്രിയടക്കം പന്ത്രണ്ടു പേർ സി.പി.എം അംഗങ്ങളാണ്. സി.പി.ഐയിലെ നാലംഗങ്ങളും, ജനതാദൾ എസ്, എൻ.സി.പി, കോൺഗ്രസ് എസ് എന്നിവയിലെ ഓരോ അംഗങ്ങളും മന്ത്രിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്തു.ആദ്യമായി രണ്ട് വനിതകള്‍ ഒന്നിച്ച്‌ മന്ത്രിസഭയിലെത്തി. ജെ.മേഴ്സിക്കുട്ടിയമ്മ, കെ.കെ.ഷൈലജ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വിഎസ് അച്യുതാനന്ദന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, കെടി ജലീല്‍ എന്നിവര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പിണറായി അടക്കമുള്ളവര്‍ സഗൗരവം പ്രതിജ്ഞചെയ്യുന്നു എന്ന വാചകമാണ് പകരം ഉപയോഗിച്ചത്.

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍ – മുഖ്യമന്ത്രി– ആഭ്യന്തരം, വിജിലൻസ്, ഐടി

തോമസ് ഐസക്– ധനകാര്യം

ജി.സുധാകരന്‍– പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍

സി.രവീന്ദ്രനാഥ്– വിദ്യാഭ്യാസം

രാമചന്ദ്രന്‍ കടന്നപ്പളളി– തുറമുഖം

ഇ.പി ജയരാജന്‍– വ്യവസായം, കായികം

എ.സി.മൊയ്തീന്‍– ടൂറിസം, സഹകരണം

എ.കെ.ശശീന്ദ്രന്‍– ഗതാഗതം

വി.എസ്.സുനില്‍കുമാര്‍– കൃഷി

എ.കെ.ബാലന്‍– നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം

ടി.പി. രാമകൃഷ്ണന്‍– എക്‌സൈസ്

ജെ.മേഴ്‌സിക്കുട്ടിയമ്മ– ഫിഷറീസ്

കെ.കെ.ശൈലജ– ആരോഗ്യം, സാമൂഹ്യക്ഷേമം

കെ.ടി. ജലീല്‍– തദ്ദേശസ്വയംഭരണം

കടകംപളളി സുരേന്ദ്രന്‍– വൈദ്യതി, ദേവസ്വം

ഇ.ചന്ദ്രശേഖരന്‍– റവന്യു

പി.തിലോത്തമന്‍– ഭക്ഷ്യ-സിവില്‍സപ്ലൈസ്

കെ.രാജു– വനം

മാത്യു.ടി.തോമസ്– ജലവിഭവം

Show More

Related Articles

Close
Close