നിവിന്‍ പോളി-സിദ്ധാര്‍ഥ് ശിവ ചിത്രം തൃശ്ശൂരില്‍ പുരോഗമിക്കുന്നു

Nivin-Paulyജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിനുശേഷം നിവിൻ പോളി അഭിനയിക്കുന്ന സിദ്ധാർത്ഥ് ശിവയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂരില്‍ പുരോഗമിക്കുന്നു. ഒരു വിദ്യാർത്ഥി സംഘടനയുടെ നേതാവായിട്ടാണ് ഇതുവരെ പേരിടാത്ത ഈ ചിത്രത്തിൽ നിവിൻ പോളി അഭിനയിക്കുന്നത്.

ശ്രീനിവാസൻ, അജു വർഗീസ് , സുരാജ് വെഞ്ഞാറമൂട്, മണിയൻപിള്ള രാജു, ജോജു മാള, സുജിത്, സുധീഷ് , അൽത്താഫ് തുടങ്ങി ഒരു വൻതാരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘രാജാ റാണി’, ‘കത്തി’, ‘തെരി’ എന്നീ ചിത്രങ്ങളിൽ കാമറ കൈകാര്യം ചെയ്ത ജോർജ് വില്യംസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

മൂന്നു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. ‘കാക്കമുട്ടൈ’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജേഷാണ് ഒരു നായിക. മറ്റൊരാൾ അപർണ്ണ ഗോപിനാഥ്. മൂന്നാമത്തെ നായിക പുതുമുഖമായിരിക്കും. യൂണിവേഴ്‌സല്‍ സിനിമയ്ക്കുവേണ്ടി ബി. രാഗേഷാണ് ചിത്രം നിർമ്മിക്കുന്നത്.

‘പ്രേമ’ത്തിൽ കോളേജ് വിദ്യാർത്ഥിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നിവിൻ പോളി ഒരു വിദ്യാർത്ഥി സംഘടനാ നേതാവിന്റെ റോളിലെത്തുന്നത്.പതിനഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമായിരിക്കും നിവിൻപോളി തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കുകൊള്ളുക.

തൂത്തുക്കുടിയിലും പൂവാറിലും തിരുവനന്തപുരത്തുമായാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഗൗതം രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ആക്ഷൻ ത്രില്ലറിൽ പ്രതിനായക വേഷത്തിലാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്.

Show More

Related Articles

Close
Close